ക്ഷീര സഹകരണ സംഘത്തിലെ പാലും കാലിത്തീറ്റയും പ്രസിഡന്‍റ് മോഷ്‌ടിക്കുന്നു; പ്രതിഷേധവുമായി കർഷകർ - Diary Co Operative Society President stolen milk

🎬 Watch Now: Feature Video

thumbnail

By ETV Bharat Kerala Team

Published : Nov 18, 2023, 11:26 AM IST

തൃശൂർ : ക്ഷീര സഹകരണ സംഘത്തിലെ പാലും കാലിത്തീറ്റയും പ്രസിഡന്‍റ് മോഷ്‌ടിച്ച് (Milk Robbery) കടത്തുന്നതായി കർഷകരുടെ പരാതി (Complaint Against Diary Co Operative Society President). തൃശൂർ ചിയ്യാരത്തെ ക്ഷീര സഹകരണ സംഘത്തിലാണ് പ്രസിഡന്‍റ് ഷിജോയ്‌ക്കെതിരെയാണ് കർഷകരുടെ ആരോപണം. സംഭവത്തിൽ നിരവധി തവണ പരാതി നൽകിയിട്ടും നടപടി ഉണ്ടാകാതിരുന്നതിനെ തുടർന്ന് കർഷകർ ചേർന്ന് പ്രസിഡന്‍റിന്‍റെ കള്ളത്തരങ്ങൾ വിവരിക്കുന്ന ഒരു ഫ്ലക്‌സ് തന്നെ സഹകരണ സംഘം ഓഫിസിനു മുന്നിൽ സ്ഥാപിച്ചു. ക്ഷീര സഹകരണ സംഘത്തിലെ അഴിമതി നേട്ടങ്ങൾ എന്നെഴുതിയാണ് ഫ്ലക്‌സ് സ്ഥാപിച്ചിട്ടുള്ളത്. സംഘത്തിലെത്തിക്കുന്ന 1000 ലിറ്റർ പാലിൽ നിന്നും 25 ലിറ്റർ കടത്തുന്നതിന് പുറമെ നെയ്യ്, വെണ്ണ തുടങ്ങിയവയെല്ലാം പ്രസിഡന്‍റ് മോഷ്‌ടിക്കുന്നുവെന്നാണ് കർഷകർ പറയുന്നത്. പാലുമായി പോകുന്നതിനിടയിൽ ഒരിക്കൽ പിടികൂടി ചോദ്യം ചെയ്‌തതായും കർഷകർ വെളിപ്പെടുത്തി. കുടുംബങ്ങളെ അടക്കം സൊസൈറ്റിയിൽ ഉൾപ്പെടുത്തിയാണ് പ്രസിഡന്‍റ് തട്ടിപ്പ് നടത്തുന്നതെന്നും സർക്കാർ പാലിന് നിശ്ചയിച്ച വിലയിൽ നിന്നും രണ്ട് രൂപ പ്രസിഡന്‍റ് കൂട്ടിയെന്നും കർഷകർ ആരോപിക്കുന്നു.

ABOUT THE AUTHOR

...view details

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.