Murder attempt Aluva| വയോധികനെ തലക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമം; ബിഹാര്‍ സ്വദേശി അറസ്റ്റില്‍ - kerala news updates
🎬 Watch Now: Feature Video
എറണാകുളം: ആലുവയിൽ വയോധികനെ വീട്ടില്‍ കയറി തലക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ അതിഥി തൊഴിലാളി അറസ്റ്റില്‍. ബിഹാര്‍ സ്വദേശി മനോജ് സാഹുവാണ് (42) അറസ്റ്റിലായത്. തലക്കടിയേറ്റ ആലുവ ചൊവ്വര സ്വദേശി ബദറുദ്ദീന്‍ (78) ചികിത്സയില്‍. തിങ്കളാഴ്‌ച രാത്രി പത്തരയോടെയാണ് കേസിനാസ്‌പദമായ സംഭവം. വീട്ടിനുള്ളില്‍ ഇരിക്കുകയായിരുന്ന ബദറുദ്ദീന്‍റെ തലയ്‌ക്ക് മര കഷ്‌ണം കൊണ്ട് ഇയാള്‍ അടിക്കുകയായിരുന്നു. തലക്കടിയേറ്റ ബദറുദ്ദീന് ഗുരുതര പരിക്കേറ്റിട്ടുണ്ടെന്നും സംസാരിക്കാന്‍ കഴിയാതായെന്നും ഭാര്യ പറഞ്ഞു. വയോധികനെ തലക്കടിച്ചതോടെ വീട്ടുകാര്‍ ബഹളം വച്ചപ്പോള്‍ ഓടി രക്ഷപ്പെട്ട പ്രതിയെ നാട്ടുകാര്‍ ചേര്‍ന്നാണ് പിടികൂടിയത്. ആക്രമണത്തില്‍ ഗുരുതര പരിക്കേറ്റ ബദറുദ്ധീന്‍റെ ആരോഗ്യ നില ഗുരുതരമായി തുടരുകയാണ്. ബദറുദ്ദീന് മികച്ച ചികിത്സ ലഭ്യമാക്കുന്നതിനായി ആലുവ രാജഗിരി ആശുപത്രിയിൽ നിന്നും അമൃത ആശുപത്രിയിലേക്ക് മാറ്റി. തലച്ചോറിന് ക്ഷതമേറ്റത് കൊണ്ട് അടിയന്തര ശസ്‌ത്രക്രിയ വേണ്ടിവരുമെന്ന് ഡോക്‌ടര്‍മാര്‍ അറിയിച്ചു. അതേ സമയം ആക്രമണത്തിനുള്ള കാരണം വ്യക്തമല്ല. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്‌തു.