Men Arrested With Ivory Near Cumbum : കമ്പത്തിന് സമീപം ആനക്കൊമ്പുകളുമായി 2 പേർ അറസ്‌റ്റിൽ, പിടികൂടിയത് 3 എണ്ണം

By ETV Bharat Kerala Team

Published : Sep 14, 2023, 7:44 PM IST

thumbnail

ഇടുക്കി:കമ്പത്തിന് സമീപം ആനക്കൊമ്പുകളുമായി (Ivory) രണ്ടുപേരെ സെൻട്രൽ വൈൽഡ് ലൈഫ് ക്രൈം കൺട്രോൾ ബ്യൂറോ (central wildlife crime control bureau) അറസ്റ്റ് ചെയ്‌തു. തേനി ഗൂഢല്ലൂർ കന്നികാളിപുരം സ്വദേശി സുരേഷ് കണ്ണൻ (32), ഇടുക്കി കടശികടവ് സ്വദേശി മുകേഷ് കണ്ണൻ (28) എന്നിവരാണ് അറസ്റ്റിലായത്. തേനി ജില്ലയിലേക്ക് ആനക്കൊമ്പ് കടത്തുന്നതുമായി ബന്ധപ്പെട്ട് ഏതാനും ആഴ്‌ചകൾക്ക് മുമ്പ് സെൻട്രൽ വൈൽഡ് ലൈഫ് ക്രൈം കൺട്രോള്‍ ബ്യൂറോയ്‌ക്ക് വിവരം ലഭിച്ചിരുന്നു (Men Arrested With Ivory Near Cumbum). ഇതേ തുടർന്ന് ഡബ്ല്യുസിസിബി ഇൻസ്‌പെക്‌ടർ രവീന്ദ്രന്‍റെ നേതൃത്വത്തിൽ കമ്പം വെസ്റ്റ് ഫോറസ്റ്റ് വാർഡൻ സ്റ്റാലിനും വനംവകുപ്പ് ഉദ്യോഗസ്ഥരും ഇന്നലെ ഉച്ചയോടെ കമ്പം- കുമളി റോഡിലെ അപ്പാച്ചെ ഫാം പരിസരത്ത് വാഹന പരിശോധ നടത്തിവരുന്നതിനിടെയാണ് പ്രതികൾ പിടിയിലായത്. കർണാടക രജിസ്‌ട്രേഷനിലുള്ള മോട്ടോർ സൈക്കിളിൽ ചാക്കുമായി രണ്ട് യുവാക്കൾ എത്തുകയായിരുന്നു. തുടർന്ന് ഇവരെ തടഞ്ഞുനിർത്തി പരിശോധന നടത്തിയപ്പോൾ മൂന്ന് ആനക്കൊമ്പുകൾ കണ്ടെത്തി. അവയിൽ രണ്ട് കൊമ്പുകൾ വലുതും ഒരെണ്ണം ചെറുതുമാണ്. പ്രതികളെ കമ്പം ഈസ്റ്റ് ഫോറസ്റ്റ് ഓഫിസിലെത്തിച്ച് വിശദമായി ചോദ്യം ചെയ്‌തു. ഇവർ ആനക്കൊമ്പുകൾ വിൽപനയ്‌ക്കായി കടത്തുകയായിരുന്നുവെന്നും അന്വേഷണത്തിൽ വ്യക്തമായി. സംഭവത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് അന്വേഷണം നടത്തിവരികയാണെന്നും അധികൃതർ വ്യക്തമാക്കി.

ABOUT THE AUTHOR

...view details

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.