"സ്പെഷ്യൽ അവാർഡുമായി അവരെത്തി, അടുത്ത തവണ കിരീടം ഉറപ്പ്": മാസ്‌റ്റേഴ്‌സ് ഹാൻഡ്‌ബോൾ ലോകകപ്പിലെ ഇന്ത്യൻ പ്രകടനം ചിത്രങ്ങളിലൂടെ

By

Published : Jun 2, 2023, 1:12 PM IST

thumbnail

ഓമിസ്: ആദ്യമായി പങ്കെടുത്ത മാസ്‌റ്റേഴ്‌സ് ഹാൻഡ്‌ബോൾ ലോകകപ്പിൽ മികവാർന്ന പ്രകടനവുമായി ഇന്ത്യൻ ടീമുകൾ. ഹാൻഡ്‌ബോളിന്‍റെ തട്ടകമായ യൂറോപ്പിൽ ആദ്യമായിട്ടാണ് ഒരു ഇന്ത്യൻ ഹാൻഡ്ബോൾ ടീമിന് മത്സരിക്കാൻ അവസരം ലഭിക്കുന്നത്. ക്രൊയേഷ്യയിലെ ഓമിസിൽ നടന്ന മാസ്‌റ്റേഴ്‌സ് ഹാൻഡ്‌ബോൾ ലോകകപ്പ് കേരളത്തെ സംബന്ധിച്ചും നിരവധി പ്രത്യേകതകൾ നിറഞ്ഞതായിരുന്നു. ഇത്തവണ ഇന്ത്യയ്ക്ക് വേണ്ടി മത്സരിച്ച 72 പേരില്‍ 64 പേരും മലയാളികളായിരുന്നു എന്നതാണ് പ്രധാന പ്രത്യേകത.  

മികച്ച പരിശീലന സെഷൻ നടത്തിയ ശേഷമാണ് പ്രായം അടിസ്ഥാനമാക്കി വിവിധ ഗ്രൂപ്പുകളായി തിരിച്ച ടൂർണമെന്‍റില്‍ ഇന്ത്യൻ ടീമുകൾ പങ്കെടുത്തത്. പുരുഷന്മാരുടെ 35+, 40+, 45+, 50+ വിഭാഗങ്ങളിലും വനിതകളുടെ 45+ വിഭാഗത്തിലും മത്സരിച്ച ഇന്ത്യൻ ടീമുകൾ മുൻനിര യൂറോപ്യൻ ടീമുകൾക്ക് എതിരെ ശക്തമായ പോരാട്ടമാണ് കാഴ്ചവെച്ചത്. 

ആദ്യ മൂന്ന് സ്ഥാനങ്ങൾ നേടാനായില്ലെങ്കിലും ആദ്യ പങ്കാളിത്തത്തിൽ തന്നെ സാങ്കേതിക തികവോടെ മികച്ച മത്സരം കാഴ്ച്ച വെച്ച ഇന്ത്യൻ സംഘത്തിന് “സ്പെഷ്യൽ അവാർഡ്” നൽകി ലോകകപ്പ് സംഘാടകർ ആദരിച്ചു. മെയ്‌ 18 മുതൽ 21 വരെയായിരുന്നു ടൂർണമെന്‍റ് നടന്നത്. വ്യത്യസ്ത മേഖലകളില്‍ തൊഴില്‍ ചെയ്യുന്നവർ, വിവിധ പ്രായത്തിലുള്ളവർ എന്നിവരെ കോർത്തിണക്കിയാണ് ടൂർണമെന്‍റിന് വേണ്ടി ഇന്ത്യൻ ടീമിനെ സജ്ജമാക്കിയത്. 

പങ്കെടുത്ത പ്രഥമ ലോകകപ്പിൽ തന്നെ മികച്ച പ്രകടനം നടത്താൻ ഇന്ത്യൻ ടീമുകൾക്ക് സാധിച്ചതിൽ സന്തോഷമുണ്ടെന്നും വരും വർഷങ്ങളിൽ ചിട്ടയായ തയ്യാറെടുപ്പുകളോടെ ശക്തമായി തിരിച്ചെത്തുമെന്നും ഇന്ത്യൻ കോച്ച് ജോർജ്.ബി.വർഗീസ് സമാപന സമ്മേളനത്തിൽ ഇന്ത്യൻ സംഘത്തിനുള്ള അവാർഡ് ഏറ്റുവാങ്ങി കൊണ്ട് പറഞ്ഞു.

also read: മാസ്റ്റേഴ്‌സ് ഹാൻഡ്‌ബോൾ ലോകകപ്പ്: ഇന്ത്യൻ ടീമിൽ തൃശൂരില്‍ നിന്ന് മൂന്ന് പേർ

ABOUT THE AUTHOR

author-img

...view details

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.