Mannarkkad Fire Home Appliance Shop | മണ്ണാർക്കാട് വൻ തീപിടിത്തം; കത്തിയത് ഗൃഹോപകരണ കട, വൻ നാശനഷ്‌ടം - Palakkad news
🎬 Watch Now: Feature Video
Published : Oct 25, 2023, 11:54 AM IST
പാലക്കാട് : മണ്ണർക്കാട് നഗര മധ്യത്തിലുള്ള ഗൃഹോപകരണ കടയിൽ തീപിടിത്തം (Fire breaks Out At Home Appliance Shop). ലക്ഷക്കണക്കിന് രൂപയുടെ ഉപകരണങ്ങൾ കത്തി നശിച്ചതായി പ്രാഥമിക നിഗമനം. മണ്ണാർക്കാടിലുള്ള മൂല്ലാസ് ഹോം സെന്‍ററിലാണ് അഗ്നിബാധയുണ്ടായത്. ഇന്ന് രാവിലെ ഏഴരയോടെയാണ് കടയുടെ പിൻവശം കത്തുന്നത് സമീപമുള്ള കടക്കാരുടെ ശ്രദ്ധയിൽപ്പെട്ടത്. തീ അണയ്ക്കാൻ ശ്രമിച്ചെങ്കിലും തീ ആളിപ്പടരുകയായിരുന്നു. വിവരമറിയിച്ചതോടെ മണ്ണാർക്കാട് ഫയർഫോഴ്‌സ് രണ്ട് യൂണിറ്റെത്തി തീ അണയ്ക്കാൻ ശ്രമിച്ചെങ്കിലും തീ നിയന്ത്രണ വിധേയമായില്ല. തുടർന്ന് പാലക്കാട് കോങ്ങാട് നിന്നും ഒരു യൂണിറ്റ് ഫയർഫോഴ്‌സ് കൂടി സ്ഥലത്തെത്തിയ ശേഷം നാട്ടുകാരുടെ സഹായത്തോടെയാണ് തീ പടരുന്നത് നിയന്ത്രിക്കാനായത്. ഇതിനോടകം കടയുടെ രണ്ട് നിലയിലേക്കും തീ ആളിപ്പടർന്നിരുന്നു. രണ്ട് നിലയിലുമായി കട ഭാഗികമായി കത്തി നശിച്ചു. എസി, റഫ്രിജറേറ്റർ അടക്കമുള്ള നിരവധി ഉപകരണങ്ങൾ തീയിൽ കത്തിനശിച്ചു. കടയിലെ ഷോർട്ട് സർക്യൂട്ടാണ് തീ പിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. യഥാർഥ കാരണം കണ്ടെത്തുന്നതിനായി കൂടുതൽ പരിശോധനകൾ ആവശ്യമാണ്.