Man Stuck On Tree: മരത്തില്‍ കയറിയ തൊഴിലാളിക്ക് ശാരീരികാസ്വസ്ഥ്യം; ബോധരഹിതനായ ആളെ അഗ്നിശമന സേനയെത്തി രക്ഷിച്ചു - ഫയര്‍ ആന്‍റ് റെസ്‌ക്യു വിഭാഗത്തിന്‍റെ ജോലികള്‍
🎬 Watch Now: Feature Video
Published : Oct 19, 2023, 4:12 PM IST
കോഴിക്കോട് : മരം മുറിക്കാനായി കയറിയ ആൾ മരത്തിൽ കുടുങ്ങി. മരം മുറിക്കാനായി കയറിയ ഗിരീഷാണ് (40) ബോധരഹിതനായി മരത്തിൽ കുടുങ്ങിയത്. കോടഞ്ചേരി പഞ്ചായത്തിലെ കരിമ്പാല കുന്നിലാണ് സംഭവം. മരം മുറിച്ച് മാറ്റുന്നതിന്‍റെ ഭാഗമായി ചില്ലകൾ മുറിക്കാനായി മരത്തിന് മുകളിൽ കയറിയ ഗിരീഷിന് ശാരീരിക അസ്വസ്ഥത അനുഭവപ്പെടുകയും തുടർന്ന് സഹപ്രവർത്തകർ മരത്തിൽ കയറി ഗിരീഷിനെ മരത്തിൽ കെട്ടിനിർത്തുകയുമായിരുന്നു. അതിന് ശേഷം മുക്കം ഫയര്‍ ആന്‍ഡ് റെസ്‌ക്യു വിഭാഗത്തിനെ വിവരം അറിയിച്ചു. തുടര്‍ന്ന് മുക്കം അഗ്നിശമന സേന സ്ഥലത്തെത്തിയാണ് ഗിരീഷിനെ താഴെയിറക്കിയത്. അഗ്നിശമന സേനാംഗങ്ങൾ ഇയാള്‍ക്ക് പ്രാഥമിക ചികിത്സയും നൽകി. തുടര്‍ന്നും ഇയാൾ ശാരീരികാസ്വസ്ഥത പ്രകടമാക്കിയതോടെ താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുക്കം എഎസ്‌ടിഒ കെ നാസർ, എഫ്ആർഒ വി സലീം, ടി പി ഫാസിൽ അലി, ജി ആർ അജേഷ്, വി എം മിഥുൻ, ഹോം ഗാർഡ്‌സായ ജോളി ഫിലിപ്പ്, മനോജ് കുമാർ തുടങ്ങിയവർ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി. വ്യാഴാഴ്‌ച (19.10.2023) രാവിലെ 10.15 ഓടെയാണ് സംഭവം നടക്കുന്നത്.