17കാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; 24കാരന്‍ പിടിയില്‍ - കൗമാരക്കാരിയെ പീഡിപ്പിച്ചു പ്രതി പിടിയില്‍

🎬 Watch Now: Feature Video

thumbnail

By

Published : May 15, 2023, 9:39 PM IST

പത്തനംതിട്ട: 17കാരിയെ വീട്ടിൽ നിന്നും തട്ടിക്കൊണ്ടുപോയി ലൈംഗിക പീഡനത്തിന് ഇരയാക്കിയ യുവാവ് പിടിയില്‍. മെഴുവേലി ഉള്ളന്നൂർ സ്വദേശി പ്രമോദാണ് (24) ഇന്നലെ (മെയ്‌ 14) അറസ്റ്റിലായത്. ബെംഗളുരുവിൽ നിന്നും ഇലവുംതിട്ട പൊലീസാണ് പ്രതിയെ പിടികൂടിയത്.

മെയ്‌ ഒന്‍പതിനാണ് കൗമാരക്കാരിയെ വീട്ടിൽ നിന്നും ഇയാൾ തട്ടിക്കൊണ്ടുപോയത്. കുട്ടിയെ കാണാത്തതിനെ തുടര്‍ന്ന് വീട്ടുകാരുടെ പരാതിയില്‍ ഇലവുംതിട്ട പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. കുട്ടിയെ തട്ടിക്കൊണ്ടുപോയതാണെന്നാണ് വിവരം ലഭിച്ചത്. പൊലീസ് അന്വേഷണത്തിൽ ഇയാളുടെ മൊബൈൽ നമ്പർ പ്രവർത്തനരഹിതമാണെന്ന് വ്യക്തമായിയിരുന്നു. തുടർന്ന് ഇയാളുടെ സുഹൃത്തുക്കളെ കേന്ദ്രീകരിച്ചായി അന്വേഷണം. 

പ്രതിയുടെ പുതിയ ഫോൺ നമ്പർ പൊലീസിന് ലഭിച്ചു. തുടര്‍ന്ന് യുവാവ് പെൺകുട്ടിക്ക് വാങ്ങികൊടുത്ത ഫോണിന്‍റെ നമ്പറിനെക്കുറിച്ചും സൂചന ലഭിച്ചു. ഈ ഫോണിനെ കേന്ദ്രീകരിച്ചു നടത്തിയ നീക്കത്തിലാണ് ഇരുവരും ബെംഗളൂരുവിലുണ്ടെന്ന് വ്യക്തമായത്.
ജില്ല അഡീഷണൽ പൊലീസ് സൂപ്രണ്ട് ആർ പ്രദീപ്‌ കുമാറിന്‍റെ നിർദേശപ്രകാരം, അന്വേഷണസംഘം അവിടെയെത്തി. തുടര്‍ന്ന് മജസ്റ്റിക് റെയിൽവേ സ്റ്റേഷൻ പരിസരത്തുനിന്നും ഇരുവരെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു. പത്തനംതിട്ട ഡിവൈഎസ്‌പി എസ് നന്ദകുമാറിന്‍റെ മേല്‍നോട്ടത്തിലായിരുന്നു അന്വേഷണം. 

പെൺകുട്ടിയെ വീട്ടിൽ നിന്ന് തട്ടിക്കൊണ്ടുപോയശേഷം നിരവധി സ്ഥലങ്ങളിൽ കറങ്ങിനടന്നെന്നും മെയ്‌ 12ന് ബെംഗളുരുവിലെത്തുകയും ലോഡ്‌ജിൽ മുറിയെടുത്ത് താമസിച്ച് പീഡിപ്പിച്ചതായും പ്രതി ചോദ്യം ചെയ്യലിൽ സമ്മതിച്ചു. ഇലവുംതിട്ട പൊലീസ് ഇൻസ്‌പെക്‌ടര്‍ ഡി ദീപുവിന്‍റെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് പ്രതിയെ പിടികൂടിയത്. 

ABOUT THE AUTHOR

author-img

...view details

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.