Man Hacked To death After Argument Over Onam Bumper : ഓണം ബമ്പർ ലോട്ടറിയെ ചൊല്ലി തർക്കം : ഒരാൾ വെട്ടേറ്റുമരിച്ചു, സുഹൃത്ത് അറസ്റ്റില്‍ - devadas death kollam
🎬 Watch Now: Feature Video


Published : Sep 20, 2023, 9:46 PM IST
കൊല്ലം : ഓണം ബമ്പർ ലോട്ടറിയെ ചൊല്ലിയുണ്ടായ വാക്കുതർക്കത്തെ (Clash Over Onam bumper) തുടർന്ന് ഒരാൾ വെട്ടേറ്റുമരിച്ചു (Man Hacked To death After Argument Over Onam Bumper). തേവലക്കരയിലാണ് സംഭവം. തേവലക്കര സ്വദേശി ദേവദാസാണ് മരിച്ചത്. സംഭവത്തിൽ ദേവദാസിന്‍റെ സുഹൃത്ത് തേവലക്കര സ്വദേശി അജിത്തിനെ പൊലീസ് അറസ്റ്റ് ചെയ്‌തു. ഇരുവരും മദ്യപിച്ചെത്തിയ ശേഷം ഓണം ബമ്പർ ലോട്ടറിയെ ചൊല്ലി തർക്കത്തിലേർപ്പെട്ടിരുന്നു. തുടർന്ന് അജിത്ത് കൈയ്യിലുണ്ടായിരുന്ന വെട്ടുകത്തി ഉപയോഗിച്ച് ദേവദാസിനെ ആക്രമിക്കുകയായിരുന്നു. ഇയാളുടെ കൈയ്‌ക്കാണ് വെട്ടേറ്റത്. മൂന്ന് പ്രാവശ്യം അജിത് ദേവദാസിനെ വെട്ടിയെന്നാണ് വിവരം. വെട്ടുകൊണ്ട് വീണ ദേവദാസിനെ സംഭവം കണ്ട നാട്ടുകാർ ആശുപത്രിയിൽ കൊണ്ടുപോകാൻ ശ്രമിച്ചെങ്കിലും അജിത്ത് അതിന് സമ്മതിച്ചില്ല. തുടർന്ന് നാട്ടുകാർ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. കരുനാഗപ്പള്ളിയിൽ നിന്ന് പൊലീസെത്തി ദേവദാസിനെ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. രക്തം വാർന്നാണ് ഇയാൾ മരിച്ചെതെന്ന് ഡോക്‌ടർമാർ അറിയിച്ചു. ഇന്നാണ് ഓണം ബമ്പർ ലോട്ടറി ഫലം പ്രഖ്യാപിച്ചത്. കോഴിക്കോട് നിന്ന് വിറ്റ ലോട്ടറിക്കായിരുന്നു 25 കോടിയുടെ ഒന്നാം സമ്മാനം അടിച്ചത്.