ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ നിന്ന് ഇറങ്ങാൻ ശ്രമിച്ചു, ജീവൻ തിരികെ കിട്ടിയത് തലനാഴിരയ്ക്ക് - റെയിൽവേ സ്റ്റേഷനിൽ അപകടം
🎬 Watch Now: Feature Video
ബെർഹാംപൂർ: ഓടിക്കൊണ്ടിരുന്ന ട്രെയിനിയൽ നിന്ന് ഇറങ്ങുന്നതിനിടെ ട്രെയിനിനും പാളത്തിനും ഇടയിലേക്ക് വീണ യാത്രക്കാരനെ രക്ഷപ്പെടുത്തി ആർപിഎഫ് ഉദ്യോഗസ്ഥൻ. അസം സ്വദേശിയായ ജയേഷ് മുണ്ടയാണ് (34) തലനാരിഴയ്‌ക്ക് രക്ഷപ്പെട്ടത്. ഒഡീഷയിലെ ബെർഹാംപൂർ റെയിൽവേ സ്റ്റേഷനിൽ ഞായറാഴ്ച ഉച്ചയ്‌ക്ക് 12.30ഓടെയാണ് സംഭവം.
പാസഞ്ചർ ട്രെയിൻ നമ്പർ 12840, ബെർഹാംപൂർ റെയിൽവേ സ്റ്റേഷനിലെത്തി. പ്ലാറ്റ്‌ഫോമിലേക്ക് എത്തിയ ട്രെയിൻ നിർത്തുന്നതിന് മുൻപ് യാത്രക്കാരൻ ചാടി ഇറങ്ങാൻ ശ്രമിച്ചതാണ് അപകടത്തിന് കാരണമായത്. ഉടൻ തന്നെ പ്ലാറ്റ്‌ഫോമിലുണ്ടായിരുന്ന ആർപിഎഫ് ഉദ്യോഗസ്ഥൻ യുവാവിനടുത്തേക്ക് ഓടി എത്തുകയും ഇയാളെ പുറത്തേക്ക് എടുക്കുകയുമായിരുന്നു.