Man Died In Road Roller Accident Kollam: സമീപത്ത് കിടക്കുന്നതറിയാതെ വാഹനം മുന്നോട്ടെടുത്തു; കൊല്ലത്ത് റോഡ് റോളർ കയറിയിറങ്ങി യുവാവിന് ദാരുണാന്ത്യം - kollam accident
🎬 Watch Now: Feature Video
Published : Sep 16, 2023, 9:54 AM IST
|Updated : Sep 16, 2023, 10:41 AM IST
കൊല്ലം : അഞ്ചലിൽ (Anchal) റോഡ് റോളർ കയറിയിറങ്ങി ഒരാൾ മരിച്ചു (Man Died In Road Roller Accident Kollam). അലയമൺ സ്വദേശി വിനോദ് ആണ് മരിച്ചത്. ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു സംഭവം. റോഡ് റോളറിന്‍റെ പിൻഭാഗത്തെ വീൽ ഇയാളുടെ തലയിലൂടെ കയറി ഇറങ്ങുകയായിരുന്നു. ഇയാൾ വാഹനത്തിന് സമീപത്ത് കിടക്കുന്നത് അറിയാതെ ഡ്രൈവർ റോഡ് റോളർ മുന്നോട്ടെടുക്കുകയായിരുന്നു. മൃതദേഹം പുനലൂർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പത്തനംതിട്ട കുരമ്പാലയിൽ കെഎസ്‌ആർടിസി ബസും പിക്കപ്പ് വാനും കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ച സംഭവം കഴിഞ്ഞ സെപ്റ്റംബർ 13നാണ് ഉണ്ടായത്. വാനിൽ ഉണ്ടായിരുന്ന ആലുവ ഇടത്തല സ്വദേശികളായ ശ്യാം മാത്യു, ജോൺസൺ മാത്യു എന്നിവരാണ് മരിച്ചത്. എംസി റോഡിൽ പന്തളം കുരമ്പാല ഇടയാടി ജങ്‌ഷന് സമീപത്ത് വച്ചായിരുന്നു അപകടം (KSRTC Bus-Van Collide In Pathanamthitta). അപകടത്തിൽ ബസിലുണ്ടായിരുന്ന 25 ഓളം പേർക്ക് പരിക്കേറ്റിരുന്നു.
Also read : MC ROAD KSRTC BUS ACCIDENT | എംസി റോഡില്‍ വാഹനാപകടം, രണ്ട് മരണം