Karnataka | ആഡംബര ജീവിതം നയിക്കാൻ സ്ത്രീ വേഷം കെട്ടി ഭിക്ഷാടനം; യുവാവ് പിടിയിൽ - സ്ത്രീ വേഷം കെട്ടി ഭിക്ഷാടനം നടത്തി യുവാവ്
🎬 Watch Now: Feature Video
ബെംഗളൂരു: കർണാടകയിൽ ആഡംബര ജീവിതം നയിക്കാൻ സ്ത്രീ വേഷം കെട്ടി ഭിക്ഷാടനം നടത്തിയ യുവാവ് പിടിയിൽ. ബെംഗളൂരു സ്വദേശിയായ ചേതനാണ് ബഗൽഗുണ്ടെ പൊലീസിന്റെ പിടിയിലായത്. ഭാര്യയും കുട്ടികളുമുള്ള ചേതൻ വീട്ടിൽ സാധാരണക്കാരനെ പോലെ ജീവിക്കുകയും എന്നാൽ വീട്ടിൽ നിന്നിറങ്ങിയാൽ സ്ത്രീ വേഷം കെട്ടി ഭിക്ഷാടനം നടത്തുകയുമാണ് ചെയ്തിരുന്നത്.
ഇക്കാര്യം വീട്ടുകാർ പോലും അറിഞ്ഞിരുന്നില്ല. കുടുംബത്തിന്റെ ശ്രദ്ധയിൽപ്പെടാതിരിക്കാൻ വീടിനകത്ത് പ്രത്യേക മുറി ഒരുക്കിയാണ് ചേതൻ വേഷം മാറുന്നതിന്റെ സജ്ജീകരങ്ങൾ തന്നെ ചെയ്തിരുന്നത്. നാഗസാന്ദ്ര മെട്രോ സ്റ്റേഷൻ പരിസരത്താണ് ഇയാൾ ദിവസവും ഭിക്ഷ യാചിച്ചിരുന്നത്. ആർഭാട ജീവിതം നയിക്കുന്നതിനായി ഇതേ മെട്രോ സ്റ്റേഷന് സമീപം അനധികൃതമായി ഷെഡ് പണിയാൻ ചേതൻ പദ്ധതിയിട്ടിരുന്നു.
ജൂലൈ 13ന് ബിഎംആർസിഎൽ അധികൃതരും നാട്ടുകാരും വിവരം അറിഞ്ഞ് ഇവിടെ എത്തുകയും ഇതിനിടെ പ്രദേശവാസിയായ യുവതിയോട് ചേതൻ അപമര്യാദയായി പെരുമാറുകയും ചെയ്തു. തുടർന്ന് ചേതനെ നാട്ടുകാർ മർദിച്ചതോടെയാണ് യഥാർഥ സംഭവം പുറത്താകുന്നത്. പൊലീസ് അറസ്റ്റ് ചെയ്ത പ്രതിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.