'മകര ജ്യോതി തെളിയിക്കല്‍ അവകാശമാണ്, എന്ത് തടസം വന്നാലും നേരിടും': മലയരയ മഹാസഭ - kerala news updates
🎬 Watch Now: Feature Video
Published : Nov 15, 2023, 7:36 PM IST
കോട്ടയം: എന്ത് തടസം വന്നാലും പൊന്നമ്പല മേട്ടില്‍ ഇത്തവണ മകര ജ്യോതി തെളിയിക്കുമെന്ന് തിരുവിതാംകൂര്‍ മലയരയ മഹാസഭ (Sabarimala News Updates). മകര ജ്യോതി തെളിയിക്കുകയെന്നത് മലയരയുടെ അവകാശമാണ്. ദേവസ്വം ബോര്‍ഡും സര്‍ക്കാറും മലയരയുടെ അവകാശങ്ങള്‍ നിഷേധിക്കുകയാണെന്നും മലയരയ മഹാസഭ പ്രതിനിധികള്‍ ആരോപിച്ചു. കോട്ടയത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മലയരയ മഹാസഭ പ്രതിനിധികള്‍ (Makara Jyothi). ശബരിമലയുമായി ബന്ധപ്പെട്ട ആചാര അനുഷ്‌ഠാനങ്ങൾ ദേവസ്വം ബോർഡ് ലംഘിക്കുകയാണ്. ശബരിമലയിൽ നേരത്തെയുണ്ടായിരുന്ന തേന്‍ അഭിഷേകം ഉൾപ്പെടെയുള്ള അവകാശങ്ങൾ ദേവസ്വം ബോർഡ് ഇല്ലാതാക്കിയെന്നും സംഘം പറഞ്ഞു. അതേസമയം കാനന പാതയിൽ മുഴുവൻ സമയവും തീർഥാടകർക്കായി തുറന്ന് നൽകണമെന്നും സംഘം ആവശ്യപ്പെട്ടു (Malayara Mahasabha Representatives About Makara Jyothi). ദേവസ്വം ബോർഡ് ആചാര ലംഘനം നടത്തുന്നതിനാൽ ശബരിമലയെ ദേശീയ തീർത്ഥാടന കേന്ദ്രമായി പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും മഹാസഭ ആവശ്യപ്പെട്ടു. മകര ജ്യോതി തെളിയിക്കുന്നതിനുള്ള അവകാശം പുനഃസ്ഥാപിക്കുന്നതിന് വേണ്ടിയാണ് ഇത്തവണ മലയാർ ജ്യോതി തെളിയിക്കുന്നതെന്നും മഹാസഭ ഭാരവാഹികൾ പറഞ്ഞു.