Mahatma Gandhi's 154th Birth Anniversary : മഹാത്മാവിന്‍റെ 154ാം ജന്മവാര്‍ഷികം : ഇന്ദിരാഭവനിൽ പുഷ്‌പാർച്ചന - ഇന്ദിരാഭവനിൽ മഹാത്മായ്‌ക്ക് പുഷ്‌പാർച്ചന
🎬 Watch Now: Feature Video
![ETV Thumbnail thumbnail](https://etvbharatimages.akamaized.net/etvbharat/prod-images/02-10-2023/640-480-19663795-thumbnail-16x9-gandhi.jpg)
![ETV Bharat Kerala Team](https://etvbharatimages.akamaized.net/etvbharat/prod-images/authors/kerala-1716535747.jpeg)
Published : Oct 2, 2023, 7:21 PM IST
|Updated : Oct 2, 2023, 7:54 PM IST
തിരുവനന്തപുരം : മഹാത്മാഗാന്ധിയുടെ 154ാം ജന്മവാര്‍ഷികത്തിന്‍റെ ഭാഗമായി ഇന്ദിരാഭവനിൽ മുതിർന്ന കോൺഗ്രസ് നേതാക്കളുടെ നേതൃത്വത്തിൽ പുഷ്‌പാർച്ചന നടന്നു (Gandhi Jayanthi). എകെ ആന്‍റണി, കെ സുധാകരൻ എംഎം ഹസൻ, കൊടിക്കുന്നിൽ സുരേഷ് എംപി തുടങ്ങിയവരും മറ്റ് കെപിസിസി ഭാരവാഹികളും ഛായാചിത്രത്തില്‍ പുഷ്‌പാർച്ചന നടത്തി (Mahatma Gandhi's 154th Birth Anniversary). സ്വാതന്ത്ര്യം നേടിത്തന്നതിന് പുറമെ ഗാന്ധി ചിതറിക്കിടന്ന രാജ്യത്തിന് ഐക്യം ഉണ്ടാക്കിയെന്നും അതിന് കാരണം വിവിധ വിഭാഗക്കാരെ ഒന്നിച്ച് കൊണ്ടുപോകാനുള്ള ആഹ്വാനമാണെന്നും കെപിസിസി പ്രസിഡന്‍റ് കെ സുധാകരൻ പറഞ്ഞു. ഇന്ത്യാരാജ്യം ഉള്ളിടത്തോളം കാലം ഗാന്ധിജിയുടെ ആഹ്വാനങ്ങളും നിലനിൽക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം ഡല്‍ഹിയിലെ രാജ്‌ഘട്ടില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മഹാത്മാഗാന്ധിയുടെ സ്‌മൃതി കുടീരത്തില്‍ ആദരം അര്‍പ്പിച്ചു. മഹാത്മാഗാന്ധി ലോകത്തെയാകെ സ്വാധീനിച്ചെന്ന് അദ്ദേഹം എക്‌സിൽ കുറിച്ചിരുന്നു. ഗാന്ധി ജയന്തിയുടെ പ്രത്യേക അവസരത്തില്‍ ഞാന്‍ അദ്ദേഹത്തെ വണങ്ങുന്നു. കാലാതീതമായ അദ്ദേഹത്തിന്‍റെ ആശയങ്ങള്‍ നമ്മുടെ പാതയില്‍ വെളിച്ചമായി നിലനില്‍ക്കുന്നു. മഹാത്മാഗാന്ധി ലോകത്തെയാകെ സ്വാധീനിച്ചിട്ടുണ്ടെന്നും അനുകമ്പയുടെയും ഐക്യത്തിന്‍റെയും മനോഭാവം ഉണ്ടാക്കാന്‍ മനുഷ്യരാശിയെ അദ്ദേഹം പ്രേരിപ്പിച്ചെന്നും പ്രധാനമന്ത്രി പറഞ്ഞു.