കള്ളത്തോക്ക് ചൂണ്ടി കള്ളൻ അയല്‍ വീട്ടില്‍: കൈയോടെ പിടികൂടി മന്ത്രി

🎬 Watch Now: Feature Video

thumbnail

By

Published : Oct 25, 2022, 10:26 PM IST

Updated : Feb 3, 2023, 8:30 PM IST

നാസിക്: കള്ളനെ പിടികൂടി മഹാരാഷ്‌ട്രയിലെ ധാതു ഖനന മന്ത്രി ദാദ ബൂസെ. തന്‍റെ അയല്‍വീട്ടില്‍ പട്ടാപകല്‍ മോഷണത്തിന് കയറിയെ കള്ളനെയാണ് ബൂസെ വലയിലാക്കിയത്. മലേഗാവ് നഗരത്തിലെ കലക്‌ടര്‍പട്ടമേഖലയിലെ ഒരു വീട്ടിലാണ് കള്ളന്‍ കയറിയത്. സ്ത്രീകള്‍ മാത്രമുള്ള സമയത്ത് കള്ളതോക്കുമായാണ് കൃഷ്‌ണപവാര്‍ എന്ന മോഷ്‌ടാവ് ദാദ ബൂസയുടെ അയല്‍വാസിയായ വ്യവസായിയുടെ വീട്ടില്‍ കയറുന്നത്. വീട്ടിലെ പെണ്‍കുട്ടി വാതില്‍ തുറന്നപ്പോള്‍ കുട്ടിയുടെ അച്ഛന്‍ പറഞ്ഞിട്ട് ചില സാധനങ്ങള്‍ എത്തിക്കാനാണ് താന്‍ വന്നതെന്ന് പറഞ്ഞ് അകത്ത് പ്രവേശിക്കുകയായിരുന്നു കൃഷ്‌ണപവാര്‍. അകത്ത് കടന്നപ്പോള്‍ സ്ത്രീകള്‍ക്ക് നേരെ കള്ള തോക്ക് ചൂണ്ടി വീട്ടില്‍ സൂക്ഷിച്ച ആഭരണങ്ങളും പണവും തരാന്‍ ഇയാള്‍ ആവശ്യപ്പെട്ടു. ഇതെതുടര്‍ന്ന് സ്ത്രീകള്‍ ബഹളം വെക്കുകയായിരുന്നു. ഈ ബഹളം കേട്ടാണ് ബൂസെ അടക്കമുള്ള അടുത്തവീട്ടുകാര്‍ വീട്ടിലേക്ക് ഓടിയെത്തുന്നത്. ഭയചകിതനായ കൃഷ്‌ണ പവാര്‍ ടെറസിലേക്ക് ഓടുകയും അവിടേക്ക് പ്രവേശിക്കാനുള്ള വാതില്‍ അടക്കുകയും ചെയ്‌തു. അപ്പോള്‍ ബോസെ അടുത്തവീടിന്‍റെ ടെറസില്‍ കയറി കൃഷ്‌ണ പവാറിനോട് സംസാരിക്കുകയും അയാളെ കീഴടങ്ങാന്‍ പ്രേരിപ്പിക്കുകയുമായിരുന്നു. തടിച്ച് കൂടിയ ജനങ്ങള്‍ മര്‍ദ്ദിക്കില്ലെന്ന ഉറപ്പും കൊടുത്തു. തുടര്‍ന്ന് കൃഷ്‌ണ പവാര്‍ കീഴടങ്ങി. കൃഷ്‌ണ പവാറിന് കൊടുത്ത് ഉറപ്പ് പൂര്‍ണമായി പാലിച്ചില്ല. ചിലര്‍ കൃഷ്‌ണ പവാറിനെ മര്‍ദ്ദിച്ചു. കൃഷ്‌ണ പവാറിനെ പൊലീസിന് കൈമാറി. നാസിക്ക് ജില്ലയുടെ ചുമതലയുള്ള രക്ഷാ മന്ത്രികൂടിയാണ് ദാദ ബൂസെ
Last Updated : Feb 3, 2023, 8:30 PM IST

ABOUT THE AUTHOR

author-img

...view details

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.