Fire Accident | എൽപിജിയുമായി പോയ ട്രക്കിന് തീപിടിച്ചു ; 40 സിലിണ്ടറുകൾ പൊട്ടിത്തെറിച്ചു - തീപിടിത്തം
🎬 Watch Now: Feature Video
ഡെറാഡൂൺ : ഉത്തരാഖണ്ഡിൽ എൽപിജി സിലിണ്ടറുമായി പോയ ട്രക്കിൽ വൻ തീപിടിത്തം. 40 സിലിണ്ടറുകൾ പൊട്ടിത്തെറിച്ചു. വാഹനത്തിലുണ്ടായിരുന്ന ഡ്രൈവറും ഓപ്പറേറ്ററും അത്ഭുതകരമായി രക്ഷപ്പെട്ടു. തെഹ്‌രി ജില്ലയിലാണ് സംഭവം. വന്‍ ദുരന്തമാണ് ഒഴിവായത്.
സ്ഫോടനത്തിന്‍റെ ആഘാതത്തിൽ സിലിണ്ടറുകൾ വളരെ ദൂരത്തേയ്‌ക്ക് തെറിച്ചിരുന്നു. വലിയ ശബ്‌ദം കേട്ട് പ്രദേശത്ത് ഓടി കൂടിയ ആളുകൾ തീ അണയ്ക്കാൻ ശ്രമിച്ചെങ്കിലും അതിന് കഴിയാത്ത വിധം ആളിപ്പടരുകയായിരുന്നു. നിമിഷ നേരം കൊണ്ട് ട്രക്ക് പൂർണമായും കത്തിനശിച്ചു.
also read : ത്രിപുരയില്‍ ഘോഷയാത്രയ്‌ക്കിടെ രഥം വൈദ്യുതി ലൈനില്‍ തട്ടി ; 7 പേര്‍ മരിച്ചു, നിരവധി പേര്‍ക്ക് പരിക്ക്
എൽപിജി സിലിണ്ടറുമായി ഗൻസാലി ഭാഗത്തേക്ക് പോവുകയായിരുന്ന വാഹനമാണ് അപകടത്തിൽപ്പെട്ടത്. സ്‌ഫോടനത്തെ തുടർന്ന് പ്രദേശത്താകെ പുക പടർന്നതിനാൽ കാണ്ടിഖലിന് സമീപം തെഹ്‌രി - ശ്രീനഗർ റോഡിൽ ഗതാഗതം നിരോധിച്ചു. ജില്ല ദുരന്തനിവാരണ അധികൃതരുടെ ഇടെപടലുകളെ തുടര്‍ന്ന് ഹൈവേ തുറക്കാനുള്ള നടപടി സ്വീകരിച്ചുവരികയാണ്. സംഭവത്തിന് പിന്നാലെ പ്രദേശത്ത് മഴ പെയ്‌തത് തീ വേഗത്തില്‍ അണയാന്‍ സഹായകമായി.