തെലങ്കാനയില്‍ എടിഎം കൊള്ള; നഷ്‌ടമായത് 28 ലക്ഷമെന്ന് ബാങ്ക്, കള്ളന്മാര്‍ സൂത്രക്കാരെന്ന് പൊലീസ് - എടിഎം മോഷണം
🎬 Watch Now: Feature Video
Published : Dec 14, 2023, 2:23 PM IST
സംഗറെഡ്ഡി: തെലങ്കാനയിലെ സംഗറെഡ്ഡി ജില്ലയിൽ സദാശിവപേട്ട് ടൗണിലെ എടിഎമ്മുകളിൽ കവർച്ച (Looting of ATM at Sangareddy district Teklangana). പ്രദേശത്തെ എസ്ബിഐയുടെ മൂന്ന് എടിഎമ്മുകളിലാണ് കവർച്ച നടന്നത്. മൂന്ന് എടിഎമ്മുകളിൽ നിന്നായി 28 ലക്ഷം രൂപ നഷ്‌ടപ്പെട്ടു. ബസവേശ്വര മന്ദിർ, ഗാന്ധി ചൗക്ക്, സദാശിവപേട്ട് ഗേൾസ് ഹൈസ്കൂൾ എന്നിവയ്ക്ക് സമീപമുള്ള എടിഎമ്മുകളിലാണ് മോഷണം നടന്നത്. ഇന്നലെ രാവിലെ എടിഎം കുത്തിത്തുറന്നതായി ശ്രദ്ധയിപ്പെട്ട നാട്ടുകാരാണ് മോഷണ വിവരം പൊലീസിൽ അറിയിച്ചത്. പൊലീസ് ഉടൻ സംഭവസ്ഥലത്തെത്തി പരിശോധന നടത്തി. ഇന്നലെ പുലർച്ചെ 3നും 3.40നും ഇടയിലാണ് മോഷണം നടന്നതെന്ന് പൊലീസ് പറഞ്ഞു. എടിഎമ്മുകളിലെ സിസിടിവി ക്യാമറകളിൽ കുമ്മായം തേച്ചതിന് ശേഷമാണ് മോഷണം നടത്തിയത്. ഗ്യാസ് കട്ടറുകളുടെ സഹായത്തോടെയാണ് എടിഎം മെഷീനുകൾ തുറന്നത്. സമീപത്തെ പ്രദേശങ്ങളിൽ നടത്തിയ പരിശോധനയിൽ മോഷ്ടാവിന്‍റേതെന്ന് കരുതുന്ന കാറിനെ കുറിച്ചുള്ള വിവരം പൊലീസ് ലഭിച്ചു. TS09 FE5840 എന്ന് നമ്പർ പ്ലേറ്റുള്ള കാറാണ് മോഷണത്തിന് ഉപയോഗിച്ചതെന്ന് പൊലീസ് പറഞ്ഞു. സമീപത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് അന്വേഷണം നടത്തുന്നത്.