Leopard| ടിവി സീരിയൽ ചിത്രീകരണത്തിനിടെ ഗൊരെഗാവ് ഫിലിം സിറ്റിയിൽ പുലിയിറങ്ങി - മറാഠി ടിവി സീരിയൽ ചിത്രീകരണത്തിനിടെ പുലിയിറങ്ങി

🎬 Watch Now: Feature Video

thumbnail

By

Published : Jul 27, 2023, 10:00 PM IST

മുംബൈ: ഗൊരെഗാവ് ഫിലിം സിറ്റിയിൽ ആളുകളെ പരിഭ്രാന്തിയിലാക്കി പുലിയിറങ്ങി. ബുധനാഴ്‌ച (ജൂലൈ 26) ആണ് ഫിലിം സിറ്റിയിൽ പുലിയും കുഞ്ഞും എത്തിയത്. പുലി എത്തിയതിന്‍റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിലടക്കം വൈറലായി. ഫിലിം സിറ്റിയിലൂടെ പുലി ചുറ്റിക്കറങ്ങുന്നത് വീഡിയോയില്‍ കാണാം. 

ഫിലിം സിറ്റിയിൽ മറാഠി ടിവി സീരിയലിന്‍റെ ചിത്രീകരണം നടക്കുന്നതിനിടെയാണ് പുലിയെത്തിയത്. കഴിഞ്ഞ 10 ദിവസത്തിനുള്ളിൽ ഇത് മൂന്നാമത്തെയോ നാലാമത്തെയോ സംഭവമാണെന്ന് ഓൾ ഇന്ത്യൻ സിനി വർക്കേഴ്‌സ് അസോസിയേഷൻ പ്രസിഡന്‍റ് സുരേഷ് ശ്യാംലാൽ ഗുപ്‌ത പറഞ്ഞു. പുലി എത്തിയപ്പോൾ ഫിലിം സിറ്റിയിൽ ഇരുന്നൂറിലധികം പേർ ഉണ്ടായിരുന്നുവെന്ന് പറഞ്ഞ അദ്ദേഹം സർക്കാർ ഇക്കാര്യത്തിൽ ശക്തമായ നടപടികൾ സ്വീകരിക്കുന്നില്ല എന്നും പറഞ്ഞു.  

ഫിലിം സിറ്റിയിൽ വീണ്ടും പുലി എത്തുന്നത് തടയുന്നതിനും ആവശ്യമായ സുരക്ഷ ക്രമീകരണങ്ങൾ ഒരുക്കുന്നതിനും നടപടി സ്വീകരിക്കണമെന്നും സുരേഷ് ശ്യാംലാൽ ഗുപ്‌ത ആവശ്യപ്പെട്ടു.‌‌‌‌‌‌‌‌ അതേസമയം ഫിലിം സിറ്റിയിലും ആരെ കോളനിയിലും പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ചുവെന്ന് സഞ്ജയ് ഗാന്ധി നാഷനൽ പാർക്ക് വൈൽഡ് ലൈഫ് വാർഡൻ പവൻ ശർമ അറിയിച്ചിട്ടുണ്ട്.

ABOUT THE AUTHOR

author-img

...view details

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.