പ്രിയ സഖാവിനെ അവസാന നോക്കുകാണാന്‍ സ്‌ട്രെച്ചറിൽ ഉള്ളുരുകി പുഷ്‌പന്‍ ; വീഡിയോ - പാര്‍ട്ടി
🎬 Watch Now: Feature Video
കണ്ണൂര്‍ : അന്തരിച്ച സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണനെ അവസാനമായി ഒരുനോക്കുകാണാന്‍ കൂത്തുപറമ്പ് വെടിവയ്പ്പിലെ ജീവിക്കുന്ന രക്തസാക്ഷി പുഷ്‌പനുമെത്തി. പ്രിയ സഖാവിന് യാത്രാമൊഴി നല്‍കാന്‍ രാത്രി ഏഴരയോടെ റെഡ് വളണ്ടിയർമാരുടെ സഹായത്തോടെ സ്‌ട്രെച്ചറിലാണ് പുതുക്കുടി പുഷ്‌പന്‍ തലശേരി ടൗൺ ഹാളിലെത്തിയത്. നിറകണ്ണുകളോടെ പുഷ്പൻ കോടിയേരിക്ക് അന്ത്യാഞ്ജലികൾ അർപ്പിച്ചു.
കോടിയേരി കണ്ണൂർ ജില്ല സെക്രട്ടറിയായിരുന്ന വേളയിലാണ് കൂത്തുപറമ്പ് വെടിവയ്പ്പുണ്ടാകുന്നത്. 1994 ലെ കൂത്തുപറമ്പ് വെടിവയ്‌പ്പില്‍ മാരകമായി പരിക്കേറ്റ് തളര്‍ന്നുകിടക്കുന്ന പുഷ്‌പന് പിന്നീട് തണലായത് പാര്‍ട്ടിയും പ്രവര്‍ത്തകരുമാണ്. കോടിയേരി തലശേരിയിലെത്തിയാൽ പുഷ്പനെ സന്ദർശിക്കാറുണ്ടായിരുന്നു. സംസ്ഥാന സെക്രട്ടറിയായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ട ശേഷം കോടിയേരി പുഷ്‌പനെ ചൊക്ലിയിലെ മനേക്കരയിലുള്ള വീട്ടിലെത്തി കണ്ടിരുന്നു.
Last Updated : Feb 3, 2023, 8:28 PM IST