KSU Strike| കെഎസ്‌യു സമരത്തിനിടെ അസഭ്യവര്‍ഷവുമായി എസ്‌ഐ, ഡിജിപിയ്‌ക്ക് പരാതി നല്‍കി സുബിന്‍ മാത്യു - police

🎬 Watch Now: Feature Video

thumbnail

By

Published : Jun 23, 2023, 1:25 PM IST

കോട്ടയം: കേരള പൊലീസ് സേനയിൽ ക്രിമിനൽവത്കരണം നടക്കുന്നു എന്ന് കെഎസ്‌യു മുൻ സംസ്ഥാന ജനറൽ സെക്രട്ടറി സുബിൻ മാത്യു. എംജി സർവകലാശാലയിൽ കെഎസ്‌യു പ്രവർത്തകർ നടത്തിയ പ്രതിഷേധ സമരത്തിൽ അസഭ്യവർഷം നടത്തിയ എസ്ഐക്കെതിരെ ഡിജെപിക്ക് പരാതി നൽകിയതിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു സുബിന്‍ മാത്യു. ഇന്നലെ ആയിരുന്നു എംജി സര്‍വകലാശാലയില്‍ കെഎസ്‌യു പ്രവര്‍ത്തകര്‍ പ്രതിഷേധ സമരം സംഘടിപ്പിച്ചത്. പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്‌ത് നീക്കുന്നതിനിടെയാണ് എസ്‌ഐ ഇവര്‍ക്കുനേരെ അസഭ്യവര്‍ഷം നടത്തിയത്.

ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ സമൂഹമാധ്യമത്തില്‍ ഇങ്ങനെ പ്രതികരിച്ചിട്ടുണ്ടെങ്കില്‍ സ്റ്റേഷനുള്ളില്‍ ഒരാളെ കിട്ടിയാല്‍ എന്തായിരിക്കും അവസ്ഥ. താന്‍ ഒരു പ്രവര്‍ത്തകനായതില്‍ തന്‍റെ വീട്ടുകാര്‍ എന്ത് കുറ്റം ചെയ്‌തു എന്നും സുബിന്‍ മാത്യു ചോദിച്ചു. എംജി സര്‍വകലാശാലയില്‍ ഉണ്ടായ സംഭവത്തില്‍ സംസ്ഥാന പൊലീസ് മേധാവിക്കും കംപ്ലയിന്‍റ് അതോറിറ്റിക്കും പരാതി നല്‍കിയിട്ടുണ്ടെന്നും കെഎസ്‌യു നേതാവ് അറിയിച്ചു. ഇന്ന് ഗാന്ധിനഗർ പൊലീസ് സ്റ്റേഷനിൽ സംഭവവുമായി ബന്ധപ്പെട്ട് പരാതി നൽകുമെന്നും സുബിൻ കൂട്ടിച്ചേർത്തു. 

Also Read : KSU march | 'ഉന്നത വിദ്യാഭ്യാസ മേഖലയെ സംരക്ഷിക്കണം': കെഎസ്‌യു സെക്രട്ടേറിയറ്റ് മാർച്ചിൽ സംഘർഷം, അറസ്‌റ്റ്

ABOUT THE AUTHOR

author-img

...view details

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.