KSRTC Driver Beaten Up At Ollur: ഒല്ലൂരിൽ കെഎസ്ആർടിസി ഡ്രൈവർക്ക് നടുറോഡിൽ മർദനം : 3 പേർ പൊലീസ് പിടിയിൽ - Ollur KSRTC Driver Beaten Case

🎬 Watch Now: Feature Video

thumbnail

By ETV Bharat Kerala Team

Published : Oct 25, 2023, 1:50 PM IST

തൃശൂർ : ഒല്ലൂരിൽ കെഎസ്‌ആർടിസി ഡ്രൈവറെ നടുറോഡിൽവെച്ച് മർദിച്ച (KSRTC Driver Beaten Up At Ollur) മൂന്ന് പേരെ പൊലീസ് പിടികൂടി. കഴിഞ്ഞ ദിവസം ഉച്ചതിരിഞ്ഞ് നാലുമണിയോടെ ഒല്ലൂർ എസ്റ്റേറ്റ് സ്റ്റോപ്പിലായിരുന്നു സംഭവം. തൊടുപുഴയിൽ നിന്ന് തൃശൂരിലേക്ക് വരികയായിരുന്ന ബസിലെ ഡ്രൈവർ അബ്‌ദുൾ ഷുക്കൂറിനാണ് മർദനമേറ്റത്. ഗതാക്കുരുക്കിൽ അകപ്പെട്ട ബസ് വലതുവശത്തുകൂടി കടക്കാൻ ശ്രമിച്ചതാണ് പ്രശ്‌നത്തിന് കാരണം. എതിരെ വന്ന ലോറിയിലെ ഡ്രൈവറും ക്ലീനറും, ബൈക്ക് യാത്രാക്കാരനുമാണ് ഡ്രൈവറെ മർദിച്ചത്. ലോറി ഡ്രൈവർ കോഴിക്കോട് സ്വദേശി മർഷൂദ്, ക്ലീനർ മിന്ന, ബൈക്ക് യാത്രക്കാരനായ തൈക്കാട്ടുശ്ശേരി സ്വദേശി വിജിത്ത് എന്നിവരെയാണ് ഒല്ലൂർ പൊലീസ് പിടികൂടിയത്. ഹെൽമറ്റ് കൊണ്ടാണ് ബൈക്ക് യാത്രാക്കാരൻ ബസ് ഡ്രൈവറെ മർദിച്ചത്. തൊട്ടുപിന്നാലെ ലോറിയിൽ നിന്നിറങ്ങി വന്ന ഡ്രൈവറും ക്ലീനറും ബസ് ഡ്രൈവറെ മർദിക്കുകയായിരുന്നു. ഹെൽമറ്റുകൊണ്ടുള്ള അടിയേറ്റ ഡ്രൈവർ പുറത്തിറങ്ങിയ ഉടനെ ലോറി ജീവനക്കാർ അടിക്കുകയായിരുന്നു. ഇതിനിടെ ബൈക്ക് യാത്രക്കാരൻ സംഭവസ്ഥലത്തുനിന്ന് ബൈക്കുമായി രക്ഷപ്പെട്ടു. മുഖത്തും കൈക്കും പരിക്കേറ്റ ബസ് ഡ്രൈവറെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.

ABOUT THE AUTHOR

...view details

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.