KSRTC Bus Caught Fire | ചെമ്പകമംഗലത്ത് ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിന് തീ പിടിച്ചു; യാത്രക്കാര്‍ സുരക്ഷിതര്‍ - ചെമ്പകമംഗലത്ത് ബസിന് തീപിടിച്ചു
🎬 Watch Now: Feature Video
തിരുവനന്തപുരം: ചെമ്പകമംഗലത്ത് ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി (KSRTC) ബസിന് തീപിടിച്ചു. ആറ്റിങ്ങലിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന അനന്തപുരി ഓർഡിനറി ബസിനാണ് തീപിടിച്ചത്. യാത്രക്കിടെ മുൻഭാഗത്ത് നിന്ന് പുക ഉയരുന്നത് കണ്ട ഡ്രൈവറുടെ സമയോചിതമായ ഇടപെടലാണ് വന്‍ അപകടം ഒഴിവാക്കിയത്. ബസ് നിർത്തി ഡ്രൈവർ യാത്രക്കാരെ മുഴുവനും പുറത്തിറക്കി. യാത്രക്കാർ സുരക്ഷിതരാണ്. ബസ് പൂർണമായും കത്തി നശിച്ചു. 2011 മോഡൽ ബസിനാണ് തീപിടിച്ചത്. അഗ്നിശമന സേനയെത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. അപകടത്തെ തുടർന്ന് ദേശീയപാതയിൽ ഗതാഗത തടസമുണ്ടായി. നേരത്തെ, ഇക്കഴിഞ്ഞ മാര്‍ച്ചില്‍ ചിറയന്‍കീഴും സമാന സംഭവം റിപ്പോര്‍ട്ട് ചെയ്‌തിരുന്നു. മാര്‍ച്ച് 14ന് ചിറയന്‍കീഴ് നിന്നും തിരുവനന്തപുരത്തേയ്‌ക്ക് പോകുകയായിരുന്ന കെഎസ്ആര്‍ടിസി ബസിനാണ് തീ പിടിച്ചത്. അഴൂരില്‍ വച്ചായിരുന്നു സംഭവം. അപകടത്തില്‍ ബസ് പൂര്‍ണമായും കത്തിനശിച്ചിരുന്നു. 39 യാത്രക്കാരായിരുന്നു തീ പിടിത്തമുണ്ടായപ്പോള്‍ ബസിനുള്ളില്‍ ഉണ്ടായിരുന്നത്. അഴൂരിൽ എത്തിയപ്പോള്‍ ബസിന്‍റെ റേഡിയേറ്ററിൽ നിന്ന് പുക ഉയരുന്നത് കണ്ട് ഡ്രൈവർ വാഹനം സൈഡിലേക്ക് മാറ്റി യാത്രക്കാരെ സുരക്ഷിതമായി പുറത്തിറക്കുകയും ചെയ്‌തു. ഇതിന് പിന്നാലെ ബസിന് തീ പടർന്നുപിടിക്കുകയായിരുന്നു.