KS Chithra Condoles On The Demise Of KG George : 'എപ്പോഴും ശാന്തനായി കാണുന്ന വ്യക്തി'; കെജി ജോർജിന്‍റെ നിര്യാണത്തിൽ കെഎസ് ചിത്ര - കെ ജി ജോർജ് അന്തരിച്ചു
🎬 Watch Now: Feature Video
Published : Sep 24, 2023, 2:35 PM IST
തിരുവനന്തപുരം: എപ്പോഴും ശാന്തനായി കാണുന്ന വ്യക്തിയായിരുന്നു കെ ജി ജോർജെന്ന് കെ എസ് ചിത്ര. കെ ജി ജോർജിൻ്റെ നിര്യാണത്തിന് പിന്നാലെ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ചിത്ര (KS Chithra Condoles On The Demise Of KG George). രാവിലെ മാധ്യമങ്ങളിലൂടെയാണ് അദ്ദേഹത്തിൻ്റെ വിയോഗവാർത്ത അറിഞ്ഞത്. അദ്ദേഹത്തിന്‍റെ നിരവധി സിനിമകളിൽ താൻ പാടിയിട്ടുണ്ട്. എല്ലാ പാട്ടുകളുടെയും റെക്കോർഡിങ് സമയത്ത് അദ്ദേഹം വരാറുണ്ട്. എപ്പോഴും ശാന്തനായി കാണുന്ന ഒരാളായിരുന്നു കെ ജി ജോർജ്. എന്ത് സാഹചര്യം ഉണ്ടായാലും എപ്പോഴും ശാന്തനായിരിക്കും. റെക്കോർഡിങ് സമയത്തും പാട്ട് പാടുമ്പോഴും പ്രോത്സാഹിപ്പിക്കാറുണ്ട്. കുറച്ച് നാളുകളായി അദ്ദേഹം സുഖമില്ലാതെ കിടപ്പിലായിരുന്നു. അദ്ദേഹത്തിന്‍റെ ആത്മാവിന് നിത്യശാന്തി നേരുന്നു. കുടുംബത്തിന്‍റെ ദുഃഖത്തിൽ പങ്കുചേരുന്നതായും കെ എസ് ചിത്ര പറഞ്ഞു. എറണാകുളം കാക്കനാട്ടെ വയോജന കേന്ദ്രത്തില്‍ ഇന്ന് രാവിലെ 10.15 ഓടെയായിരുന്നു കെ ജി ജോർജിൻ്റെ അന്ത്യം. 77 വയസായിരുന്നു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു അദ്ദേഹം. അൽഷിമേഴ്‌സ് രോഗവും അദ്ദേഹത്തെ ബാധിച്ചിരുന്നു. 1998ല്‍ പുറത്തിറങ്ങിയ ഇലവങ്കോട് ദേശമാണ് കെ ജി ജോർജിന്‍റെ അവസാന ചിത്രം. സ്വപ്‌നാടനം, യവനിക, പഞ്ചവടിപ്പാലം, ഇരകള്‍, ലേഖയുടെ മരണം ഒരു ഫ്ളാഷ് ബാക്ക്, ആദാമിന്‍റെ വാരിയെല്ല് തുടങ്ങിയവ അദ്ദേഹത്തിന്‍റെ ശ്രദ്ധേയമായ ചിത്രങ്ങളാണ്.