Kottayam Low Lying Areas Are Under Flood Threat മഴ ശക്തമാകുന്നു, കോട്ടയം ജില്ലയുടെ താഴ്ന്ന പ്രദേശങ്ങൾ വെള്ളപ്പൊക്ക ഭീഷണിയിൽ - മഴ തുടരുമെന്ന് കാലാവസ്ഥ പ്രവചനം
🎬 Watch Now: Feature Video
Published : Sep 30, 2023, 11:09 PM IST
കോട്ടയം: ജില്ലയുടെ താഴ്ന്ന പ്രദേശങ്ങൾ വെള്ളപ്പൊക്ക ഭീഷണിയിൽ. കോട്ടയത്തിന്‍റെ പടിഞ്ഞാറൻ മേഖലയുൾപ്പെടെ വിവിധ പ്രദേശങ്ങളിൽ വെള്ളം കയറി തുടങ്ങി. മഴ തുടർന്നാൽ വെള്ളപ്പൊക്കം രൂക്ഷമാകുമെന്ന ആശങ്കയിലാണ് ആളുകൾ. രണ്ടു ദിവസമായി തുടരുന്ന മഴയിൽ ജില്ലയുടെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി തുടങ്ങി (Low lying areas are under flood threat). മീനച്ചിലാറ്റിൽ ജലനിരപ്പ് ഉയരുകയാണ് എങ്കിലും ജലനിരപ്പ് അപകടനിലയിലെത്തിയിട്ടില്ല. പടിഞ്ഞാറൻ മേഖലയായ ഇല്ലിക്കൽ, കാരാപ്പുഴ, തിരുവാതുക്കൽ, കാഞ്ഞിരം, തിരുവാർപ്പ് മേഖലകളിൽ വെള്ളംപ്പൊങ്ങിയിട്ടുണ്ട്. ഇല്ലിക്കലിൽ ചിലയിടങ്ങളിൽ വീടുകളിൽ വെള്ളം കയറി. പുതുപ്പള്ളി, കൊട്ടാരത്തിൽ കടവ്, പാറയ്‌കൽ കടവ്, ഇരവിനല്ലൂർ മേഖലകളിൽ വെള്ളക്കെട്ട് രൂപപ്പെട്ടിരിക്കുകയാണ്. പുതുപ്പള്ളിയിൽ കൊടൂരാറ്റിൽ ജലനിരപ്പ് ഉയരുകയാണ്. കൊടുരാറിനു സമീപം കൊട്ടാരത്തിൽ കടവിലാണ് മാസങ്ങൾക്ക് മുന്‍പ് വെള്ളക്കെട്ടിലേക്ക് കാർ മറിഞ്ഞ് അപകടമുണ്ടായത്. കിഴക്കൻ മേഖലയിലും പാലാ, വാഗമൺ, തീക്കോയി മേഖലകളിലുമാണ് മഴ തുടരുന്നത്. ഇത് താഴ്ന്ന പ്രദേശങ്ങളിലെ ജനങ്ങളെ ആശങ്കയിലാക്കുന്നു ഒപ്പം ശക്തമായ മഴ തുടരുമെന്ന കാലാവസ്ഥ പ്രവചനവും ഭീതി വർധിപ്പിക്കുന്നു.
ALSO READ: കാലവര്‍ഷം പിന്‍വാങ്ങാനൊരുങ്ങുമ്പോള്‍ മഴക്കമ്മിയില്‍ കേരളം രണ്ടാം സ്ഥാനത്ത്