'ഫൈവ് സ്റ്റാര്‍ കാന്‍റീനും ഓണ്‍ലൈന്‍ ലൈബ്രറിയും'; സ്‌മാര്‍ട്ടായി സിഎംഎസ് കോളജ്, ഇത് വിദ്യാര്‍ഥികളുടെ സ്വര്‍ഗം
🎬 Watch Now: Feature Video
കോട്ടയം: കെട്ടിടം ആധുനികവത്‌കരിച്ച് സിഎംഎസ് കോളജ്. പുതുപുത്തന്‍ സൗകര്യങ്ങളാണ് കോളജില്‍ ഒരുക്കിയിട്ടുള്ളത്. ഒരു ലക്ഷത്തിലധികം പുസ്‌തകങ്ങളുള്ള കോളജ് ലൈബ്രറിയും നവീകരിച്ചു. ശാന്തതയും സമാധാനവും നിറഞ്ഞ ലൈബ്രറിയില്‍ 10 അടി ഉയരത്തില്‍ നിര്‍മിച്ചിരിക്കുന്ന പടിക്കെട്ടുകളാണ് മുഖ്യ ആകര്‍ഷണം.
സാധാരണ ലൈബ്രറികളില്‍ കാണുന്ന ബെഞ്ചിലിരുന്നുള്ള വായനയൊക്കെ പഴങ്കഥയാക്കിയിരിക്കുകയാണ് സിഎംഎസ് കോളജ്. പടിക്കെട്ടുകളില്‍ ഇരുന്ന് വിദ്യാര്‍ഥികള്‍ക്ക് പുസ്‌തകങ്ങള്‍ വായിച്ച് തീര്‍ക്കാം. കൂടാതെ ഓണ്‍ലൈന്‍ വായനയ്‌ക്കുള്ള സൗകര്യവും ലൈബ്രറിയില്‍ ഒരുക്കിയിട്ടുണ്ട്.
രണ്ട് നൂറ്റാണ്ടിലധികം പഴക്കമുള്ള പുസ്‌തകങ്ങള്‍ ലൈബ്രറിയിലുണ്ട്. ഇതിന് പുറമെയാണ് ഓണ്‍ലൈന്‍ സൗകര്യവും ഒരുക്കിയിട്ടുള്ളത്. വിദ്യാര്‍ഥികള്‍ക്ക് ലൈബ്രറിയില്‍ കയറണമെങ്കില്‍ സ്വന്തം ഐഡി കാര്‍ഡ് സ്വൈപ്പ് ചെയ്യണം.
ഏറെ പ്രൗഢിയോടെ ഫുഡ് കോര്‍ട്ടും: കോളജ് ആധുനികവത്‌കരിക്കുന്നതിന്‍റെ ഭാഗമായി ആഢംബര ഡൈനിങ് ഏരിയയാണ് കോളജില്‍ ഒരുക്കിയിട്ടുള്ളത്. ക്യാമ്പസിന്‍റെ പ്രധാന കവാടം കടന്ന് വലത് വശത്താണ് ആഢംബര ഭക്ഷണശാലയുള്ളത്. 400 പേര്‍ക്ക് ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കാനുള്ള സൗകര്യവും ഭക്ഷണശാലയിലുണ്ട്.
ഭക്ഷണ ശാലയുടെ മുകൾ ഭാഗത്തായി ഒരുക്കിയിട്ടുള്ള അത്യാഢംബര തീന്‍മേശയാണ് കോര്‍ട്ടിലെ പ്രധാന ആകര്‍ഷങ്ങളിലൊന്ന്. നിരവധി പേര്‍ക്ക് ഇരുന്ന് ഭക്ഷണം കഴിക്കാനുള്ള സംവിധാനവും ഈ തീന്‍മേശയിലുണ്ട്. ഭക്ഷണത്തിന് മുമ്പും ശേഷവും കൈ കഴുകുന്നതിന് സെൻസർ സംവിധാനത്തിലുള്ള ടാപ്പുകളാണുള്ളത്.