KN Balagopal On Tax: 'സംസ്ഥാനത്ത് വലിയ തോതില്‍ നികുതി കുടിശിക ഇല്ല': ധനമന്ത്രി കെ എൻ ബാലഗോപാൽ - കേരളത്തിന്‍റെ പ്രതിപക്ഷമായി യുഡിഎഫ് മാറുന്നു

🎬 Watch Now: Feature Video

thumbnail

By ETV Bharat Kerala Team

Published : Sep 17, 2023, 8:56 AM IST

Updated : Sep 17, 2023, 12:47 PM IST

കൊല്ലം : സംസ്ഥാനത്ത് നികുതികുടിശിക വലിയ തോതിൽ ഇല്ലെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു (KN Balagopal On Tax). എന്നാൽ കെഎസ്ആർടിസിയിൽ നിന്ന് വലിയ നികുതി കുടിശികയുണ്ട്. മന്ത്രിസഭ പുനസംഘടനയെ പറ്റി മാധ്യമങ്ങളിലെ വാർത്തകൾ മാത്രമാണ് തനിക്ക് അറിയുന്നത്. താനും മാധ്യമങ്ങളിൽ നിന്നാണ്‌ പുനസംഘടനയെ കുറിച്ചള്ള വാർത്തകൾ അറിയുന്നത്‌. ഇപ്പോൾ പുനസംഘടന സംബന്ധിച്ച് ചർച്ച ഉണ്ടോ എന്ന് അറിയില്ലന്നും മാധ്യമങ്ങൾക്ക് അറിയുന്ന അത്രപോലും എനിക്ക് അറിയില്ലന്നും ബാലഗോപാൽ പറഞ്ഞു. സോളാർ കേസ് സംബന്ധിച്ച് യുഡിഎഫിൽ തന്നെ വലിയ പ്രശ്‌നം നടക്കുകയാണ്‌. കേരളത്തിന്‍റെ പ്രതിപക്ഷമായി മാത്രം യുഡിഎഫ് മാറുന്നു. സംസ്ഥാനത്തിന്‍റെ വിഷയങ്ങൾ പാർലമെന്‍റിൽ അടക്കം ഉന്നയിക്കുന്നില്ലെന്നും ധനമന്ത്രി കൊല്ലത്ത് പറഞ്ഞു. യുഡിഎഫ്‌ മുൻപ്‌ ചെയ്‌തു കൊണ്ടിരിന്ന സംഭവങ്ങൾ ഇപ്പോൾ വാർത്തകളായി പുറത്തു വന്നു കൊണ്ടിരുക്കുകയാണ്‌. ഗണേഷ്‌ കുമാറിനെ മന്ത്രിയാക്കുന്നുണ്ടോ എന്ന ചോദ്യത്തിന് അദ്ദേഹം കൃത്യമായി മറുപടി നൽകിയില്ല. യുഡിഎഫ്‌ കേരളത്തിന്‍റെ കൂടെ നിൽക്കുന്നുണ്ടോ എന്നു കൂടി യുഡിഎഫ്‌ ചർച്ച ചെയ്യേണ്ടതുണ്ട്‌. പാർലമെന്‍റ്‌ തെരഞ്ഞെടുപ്പിനെ കുറിച്ചുള്ള ചർച്ചകൾ, ബിജെപിയുടെ വർഗീയത എന്നതിനെ കുറിച്ചാണ്‌  ഇപ്പോൾ പ്രധാനമായും ഇടതു മുന്നണി ചർച്ച ചെയ്യുന്നത്‌ എന്നും അദ്ദേഹം പ്രതികരിച്ചു. 

Last Updated : Sep 17, 2023, 12:47 PM IST

ABOUT THE AUTHOR

...view details

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.