Keralite Woman Injured In Hamas attack: ഇസ്രയേലില്‍ റോക്കറ്റാക്രമണത്തില്‍ മലയാളി യുവതിക്ക് പരിക്ക്; അപകടനില തരണം ചെയ്‌തതായി ബന്ധുക്കള്‍ - Malayali injured in Israeli attack
🎬 Watch Now: Feature Video
Published : Oct 9, 2023, 11:20 AM IST
കണ്ണൂര്‍ : ഇസ്രയേലിൽ ഹമാസ് നടത്തിയ മിസൈൽ ആക്രമണത്തിൽ മലയാളി യുവതിക്ക് പരിക്കേറ്റത് ഭർത്താവുമായി ഫോണിൽ സംസാരിക്കുന്നതിനിടെ (Malayali woman injured in Israel rocket attack survived). ശ്രീകണ്‌ഠപുരം വളക്കൈ സ്വദേശി ഷീജ ആനന്ദിനാണ് (41) പരിക്കേറ്റത്. ശനിയാഴ്‌ച ഉച്ചയ്ക്ക് 12 മണിക്കാണ് അപകടമുണ്ടായത്. ഈ സമയം ഷീജ ഭർത്താവ് ആനന്ദുമായി വീഡിയോ കോളിലായിരുന്നു. പുറത്ത് വലിയശബ്‌ദം കേൾക്കുന്നുണ്ടെന്ന് പറഞ്ഞ് ഉടൻ ഫോൺ സംഭാഷണം നിലയ്ക്കുകയും ചെയ്‌തു. പിന്നീട് വീട്ടുകാർക്ക് ഇവരെ ബന്ധപ്പെടാൻ സാധിച്ചില്ല. ഇവർ ജോലിചെയ്യുന്ന വീട്ടിലെ ആളുകൾക്കും പരിക്കേറ്റിട്ടുണ്ട്. ഇടത് നെഞ്ചിന് മുകളിലും വലത് തോളിലും വലത് കാലിലും വയറിലുമാണ് ഷീജയ്ക്ക് പരിക്കുള്ളത്. നേരിട്ടുള്ള റോക്കറ്റാക്രമണത്തിലാണ് ഷീജയ്ക്ക് പരിക്കേറ്റതെന്നാണ് ബന്ധുക്കൾക്ക് കിട്ടിയ വിവരം. നിലവിൽ ഷീജ അപകട നില തരണം ചെയ്‌തിട്ടുണ്ട്. ഇസ്രയേലില്‍ കെയര്‍ഗിവര്‍ ആയി ജോലി ചെയ്യുകയായിരുന്നു ഷീജ. ഇസ്രയേല്‍-ഹമാസ് യുദ്ധത്തില്‍ ഇതിനോടകം മരണസംഖ്യ ആയിരം കടന്നു. 413 പലസ്‌തീനികളും 700 ഇസ്രയേലികളും ആക്രമണത്തില്‍ കൊല്ലപ്പെട്ടു. ഇസ്രയേല്‍ ഹമാസിനെതിരെയുള്ള ആക്രമണം ശക്തമാക്കി.