മദ്യനയത്തിലെ എതിർപ്പ്: എഐടിയുസിയെ ബോധ്യപ്പെടുത്താനാവുമെന്നാണ് പ്രതീക്ഷയെന്ന് മന്ത്രി എംബി രാജേഷ് - മദ്യനയത്തിലെ എതിർപ്പുമായി എഐടിയുസി
🎬 Watch Now: Feature Video
തിരുവനന്തപുരം: പുതിയ മദ്യനയത്തിൽ എതിർപ്പ് ഉന്നയിച്ച എഐടിയുസിയെ വിശദീകരിച്ച് ബോധ്യപ്പെടുത്താനാവുമെന്ന് പ്രതീക്ഷിക്കുന്നതായി എക്സൈസ് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എംബി രാജേഷ്. കള്ള് വ്യവസായത്തിന് ഭാവിയില്ല എന്നത് സത്യമാണ്. അവരുമായി സംസാരിച്ച് പ്രശ്‌നത്തിന് പരിഹാരമുണ്ടാക്കും. കള്ളുചെത്ത് ആധുനികവത്കരിക്കുകയാണ് ലക്ഷ്യം. കേരള ടോഡി എന്ന് ബ്രാൻഡ് ചെയ്യുക. പഴയ നിലയിൽ നിന്ന് കള്ളുഷാപ്പുകളുടെ സേവനത്തിന്‍റെ രീതി മാറണം. കള്ള് കേരളത്തിന്‍റെ തനത് പാനീയമാണ്. മറ്റ് സംസ്ഥാനങ്ങൾ തനത് പാനീയങ്ങൾ ബ്രാൻഡ് ചെയ്യുന്നു. ടൂറിസത്തെ പ്രോത്സാഹിപ്പിക്കാൻ ഉദ്ദേശിച്ചാണ് പുതിയ മദ്യനയം. വിനോദ സഞ്ചാര മേഖലയിൽ നിന്നും അനുകൂല സമീപനമാണുള്ളത്. 772 ബാറുകളും 380 റീടെയിൽ ഔട്‌ലെറ്റുകളുമാണുള്ളത്. സർക്കാരിനെ വിമർശിക്കണമെന്ന വ്യഗ്രതയിൽ പ്രതിപക്ഷ നേതാവ് കേരളത്തെ അപകീർത്തിപ്പെടുത്തുകയാണ്. മദ്യപാനത്തിൽ ഇന്ത്യയിൽ 22ാം സ്ഥാനത്താണ് കേരളം നില്‍ക്കുന്നത്. എല്ലാവരും മദ്യപിച്ച് ലക്കുകെട്ട് നടക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് പറയുന്നു. 2.8 ശതമാനമാണ് ഇന്ത്യയുടെ കഞ്ചാവ് ഉപയോഗം. കേരളത്തിൽ 0.1 ശതമാനമാണിത്. രാഷ്ട്രീയ ലാഭത്തിന് വേണ്ടി വസ്‌തുതകളെ തള്ളരുത്. പ്രതിപക്ഷ നേതാവിന്‍റെ പരാമർശം അപകീർത്തികരമാണ്. മദ്യവർജനം തന്നെയാണ് നയം. എന്നാൽ, യാഥാർഥ്യബോധമില്ലാതെ പെരുമാറാൻ കഴിയില്ല. മദ്യം, കാലാകാലങ്ങളായി സമൂഹത്തിലുണ്ട്. ടോഡി ബോർഡ് വൈകാതെ രൂപീകരിക്കും. ഇഎൻഎ ഉത്പാദനം ആരംഭിക്കും. ഇഎൻഎയുടെ ഉത്പാദനം കുറഞ്ഞാൽ വില കുറയും. ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തും. എഐ സാങ്കേതിക വിദ്യ ഉപയോഗിച്ച് ചെത്തുന്ന സംവിധാനം ഉണ്ടെന്ന് പറയപ്പെടുന്നു. എഐ സാധ്യത ഉൾപ്പെടെ ആലോചിക്കണം. സാങ്കേതിക വിദ്യയെ നാം കൊണ്ടുവരേണ്ടി വരും. ചെത്തുതൊഴിലാളി മാത്രമല്ല മറ്റ് തൊഴിൽ മേഖലയിലും സാങ്കേതിക വിദ്യ കൊണ്ടുവരേണ്ടി വരും. ലഭിക്കുന്ന ഏത് വിവരത്തിലും പരിശോധന നടത്താൻ എക്സൈസിന് നിർദേശം നൽകിയിട്ടുണ്ട്. മുൻവിധിയോടെ പ്രവർത്തിക്കരുതെന്നും നിർദേശം കൊടുത്തിട്ടുണ്ട്. എക്സൈസ് നടപടികൾ ശക്തിപ്പെടുത്തിയിട്ടുണ്ട്. സിന്തറ്റിക് ഡ്രഗ് പിടിച്ചെടുക്കുന്നതിൽ വലിയ വർധനവ് വന്നിട്ടുണ്ടെന്നും മന്ത്രി എംബി രാജേഷ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.