കീർത്തി സുരേഷ് കേരള വനിത ക്രിക്കറ്റ് ടീമിന്‍റെ ബ്രാൻഡ് അംബാസിഡർ - കേരള വനിത ക്രിക്കറ്റ് ടീം കീര്‍ത്തി സുരേഷ്
🎬 Watch Now: Feature Video
Published : Nov 21, 2023, 8:13 PM IST
തിരുവനന്തപുരം: കേരള വനിത ക്രിക്കറ്റ് ടീമിന്‍റെ (Kerala Women Cricket Team) ബ്രാൻഡ് അംബസിഡറായി തെന്നിന്ത്യൻ സിനിമ താരം കീർത്തി സുരേഷ് (Keerthy Suresh brand ambassador of Kerala Women Cricket Team). തിരുവനന്തപുരം ഹയാത്ത് റീജൻസിയിൽ നടന്ന ചടങ്ങിൽ താരം ഇന്ത്യൻ വനിത ക്രിക്കറ്റ് ടീം അംഗം മിന്നു മണിയിൽ (Minnu Mani) നിന്ന് കേരള വനിതാ ക്രിക്കറ്റ് ടീമിന്‍റെ ജഴ്‌സി ഏറ്റുവാങ്ങി. വിദ്യാർത്ഥി കാലഘട്ടത്തിൽ സ്‌കൂൾ വനിത ക്രിക്കറ്റ് ടീമിൽ അംഗമായിരുന്നുവെന്നുവെന്ന് കീര്‍ത്തി സുരേഷ് (Keerthy Suresh) പറഞ്ഞു.
മിന്നുമണിയെ പോലെ ഉള്ള താരങ്ങൾ ഒരുപാട് പേർക്ക് പ്രചോദനമാണെന്നും നടി കൂട്ടിച്ചേര്‍ത്തു (Keerthy Suresh on Minnu Mani). ഇന്ത്യൻ എ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മിന്നുമണിയെയും ചടങ്ങിൽ ആദരിച്ചു. കേരള ക്രിക്കറ്റ് അസോസിയേഷന്‍റെ (Kerala Cricket Association ) പാരിതോഷികമായ അഞ്ച് ലക്ഷം രൂപ കീർത്തി സുരേഷ് മിന്നുമണിക്ക് സമ്മാനിച്ചു. കഴിഞ്ഞ ജൂലൈയില്‍ നടന്ന ബംഗ്ലാദേശ് പര്യടനത്തില്‍ ഇന്ത്യയ്‌ക്കായി അരങ്ങേറ്റം നടത്തിയ താരമാണ് വയനാട് ഒണ്ടയങ്ങാടി സ്വദേശി മിന്നു മണി.
ALSO READ: യുദ്ധം തോറ്റ പടനായകനായി തല താഴ്‌ത്തി രോഹിത്, കൂടെയുണ്ടെന്ന് അറിയിച്ച് ആരാധകര്‍ - വീഡിയോ