പാര്‍ട്ടിയുടെ മികച്ച നേതാവ്, കാനം രാജേന്ദ്രന്‍റെ വിയോഗത്തില്‍ കെഇ ഇസ്‌മായിലും മുല്ലക്കര രത്നാകരനും
Published : Dec 8, 2023, 10:54 PM IST
|Updated : Dec 9, 2023, 6:12 AM IST
കൊല്ലം : കാനം രാജേന്ദ്രന്‍റെ വേർപാട് തനിക്കും പാർട്ടിക്കും വലിയ ക്ഷീണമാണ് ഉണ്ടാക്കിയിരിക്കുന്നത് കെഇ ഇസ്‌മായിൽ (KE Ismail) പറഞ്ഞു. കാനം തുടർന്നുവന്ന രീതിയിൽ പ്രസ്ഥാനത്തെ മുന്നോട്ടു നയിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഈ അവസാന നിമിഷം വരെയും അദ്ദേഹവുമായി എല്ലാകാര്യത്തിലും ആശയ വിനിമയം നടത്തിയിരുന്നതായി അദ്ദേഹം പറഞ്ഞു. കാര്യങ്ങൾ വിശകലനം ചെയ്‌ത് പറയാൻ കമ്മ്യൂണിസ്റ്റ് പക്ഷത്തുനിന്ന് മാർക്‌സിസ്റ്റ് ശാസ്ത്രീയ രീതിയിൽ നോക്കി കാണാൻ കഴിഞ്ഞ ആളാണ് കാനം രാജേന്ദ്രൻ (kanam rajendran death) എന്ന് മുൻമന്ത്രിയും സിപിഐ നേതാവുമായ മുല്ലക്കര രത്നാകരൻ (Mullakkara Retnakaran) പറഞ്ഞു. ഇത്ര അനുഭവങ്ങളും പരിചയ സമ്പത്തും ഉള്ള ഒരു നേതാവിന്‍റെ അഭാവം ഇന്ത്യൻ രാഷ്ട്രീയത്തിൽ ഇടതുപക്ഷത്തിന് വലിയ നഷ്‌ടമാണ് ഉണ്ടാക്കിയിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പാർട്ടി സംഘടനയുടെ കാര്യത്തിൽ നല്ല കാഴ്‌ചപ്പാടുള്ള പക്വത വന്ന രാഷ്ട്രീയ നേതാവായിരുന്നു സഖാവ് കാനമെന്ന് പ്രകാശ് ബാബു. പല പ്രശ്‌നങ്ങളിലും ഉറച്ച നിലപാടുകൾ അദ്ദേഹമെടുക്കുമായിരുന്നു. ആ നിലപാടുകളെ മറ്റുള്ളവരെക്കൊണ്ട് അംഗീകരിപ്പിക്കാൻ അദ്ദേഹം ശ്രമിക്കുകയും ചെയ്യുമായിരുന്നു. കമ്മ്യൂണിസ്റ്റ് പാർട്ടിക്കും എനിക്കും വ്യക്തിപരമായി വളരെ വേദനയുണ്ടാക്കുന്നതാണ് കാനത്തിന്‍റെ വിയോഗമെന്നും സിപിഐ മുൻ അസിസ്റ്റന്‍റ് സെക്രട്ടറിയും മുതിർന്ന നേതാവുമായ പ്രകാശ് ബാബു.