KC Venugopal Congress Working Committee Hyderabad വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകൾക്ക് നവീന പ്രചാരണ രീതി, അഞ്ച് സംസ്ഥാനങ്ങളിലും കോൺഗ്രസ് അധികാരത്തിലെത്തുമെന്ന് കെസി വേണുഗോപാല്‍ - കോൺഗ്രസ് പ്രവർത്തക സമിതി യോഗം

🎬 Watch Now: Feature Video

thumbnail

By ETV Bharat Kerala Team

Published : Sep 16, 2023, 1:42 PM IST

ഹൈദരാബാദ്: പരമ്പരാഗത രീതികളില്‍ നിന്ന് മാറി തെരഞ്ഞെടുപ്പുകളെ നവീന രീതിയില്‍ നോക്കിക്കാണാനാണ് കോൺഗ്രസ് ശ്രമിക്കുന്നതെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍. ഹൈദരാബാദില്‍ നടക്കുന്ന കോൺഗ്രസ് പ്രവർത്തക സമിതി യോഗത്തിനെത്തിയ കെസി വേണുഗോപാല്‍ മാധ്യമപ്രവർത്തകരെ കണ്ടപ്പോഴാണ് ഇക്കാര്യം പറഞ്ഞത്. രാജസ്ഥാൻ, ഛത്തീസ്‌ഗഡ്‌, മധ്യപ്രദേശ്, തെലങ്കാന, മിസോറാം എന്നി സംസ്ഥാനങ്ങളില്‍ വരുന്ന തെരഞ്ഞെടുപ്പില്‍ ജയിച്ച് കോൺഗ്രസ് അധികാരത്തിലെത്തുമെന്നും കെസി വേണുഗോപാല്‍ പറഞ്ഞു. തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവുവിനെ രൂക്ഷമായി വിമർശിച്ച കെസി വേണുഗോപാല്‍  ബിജെപിയെ അധികാരത്തില്‍ നിന്ന് അകറ്റി നിർത്താൻ 2024ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ജനങ്ങൾ കോൺഗ്രസിന് വോട്ടുചെയ്യുമെന്നും പറഞ്ഞു. തെലങ്കാനയില്‍ ബിജെപി വിരുദ്ധ നിലപാട് സ്വീകരിക്കുന്ന കെ ചന്ദ്രശേഖര റാവു ഡല്‍ഹിയിലെത്തി മോദിയെ പിന്തുണയ്ക്കുകയാണെന്നും ആരോപിച്ചു. തെലങ്കാന ഇതുവരെ കാണാത്ത ശക്തിപ്രകടനമാകും കോൺഗ്രസ് പ്രവർത്തക സമിതി യോഗത്തിന് ശേഷം സംഭവിക്കുകയെന്നും കെസി വേണുഗോപാല്‍ വ്യക്തമാക്കി. ഇന്നും നാളെയുമായി (സെപ്റ്റംബർ 16,17 തിയതികളില്‍) രണ്ട് ദിവസമാണ് കോൺഗ്രസ് പ്രവർത്തക സമിതി യോഗം ഹൈദരാബാദില്‍ നടക്കുന്നത്.

ABOUT THE AUTHOR

...view details

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.