Karnataka Tourism | നയാഗ്ര കണ്ടിട്ടില്ലെങ്കില്‍ പോകാം ഗോകാക് വെള്ളച്ചാട്ടം കാണാൻ; അതിമനോഹര കാഴ്‌ച 170 അടി ഉയരത്തില്‍ നിന്നും - Gokak water Falls

🎬 Watch Now: Feature Video

thumbnail

By

Published : Jul 24, 2023, 11:07 PM IST

ബെലഗാവി: ഇന്ത്യയുടെ നയാഗ്ര എന്നറിയപ്പെടുന്ന, അതിമനോഹരമായ വെള്ളച്ചാട്ടമാണ് കർണാടകയിലെ ഗോകാക്. വടക്കൻ കർണാടകയിലും പശ്ചിമഘട്ടത്തിലും മഴ തകര്‍ത്തുപെയ്യുന്നതിനിടെ, പൂര്‍ണതയിലെത്തിയ ഗോകാക് വെള്ളച്ചാട്ടം കാണാന്‍ നിത്യേനെ നിരവധി ആളുകളാണെത്തുന്നത്. കര്‍ണാടകയിലെ ഘടപ്രഭ നദിയിലെ ജലമാണ്, ഗോകാക് വെള്ളച്ചാട്ടമായി ദൃശ്യഭംഗി തീര്‍ക്കുന്നത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നിർത്താതെ പെയ്യുന്ന മഴയിൽ ഘടപ്രഭ നദിയുടെ ജലനിരപ്പ് ഉയർന്നിരുന്നു. ഇതോടെ, 170 അടി ഉയരത്തിൽ നിന്ന് താഴേക്ക് പതിക്കുന്ന ഗോകാക് വെള്ളച്ചാട്ടം ആരെയും ആകർഷിക്കുന്ന മനോഹാരിതയിലേക്ക് എത്തിയിരിക്കുകയാണ്. വാരാന്ത്യങ്ങളില്‍ നിരവധി വിനോദസഞ്ചാരികളാണ് പ്രകൃതിഭംഗി ആസ്വദിക്കാനായി എത്തുന്നത്. രാജ്യത്തിന്‍റെ വിവിധ ഇടങ്ങളില്‍ നിന്നാണ് വിനോദസഞ്ചാരികൾ എത്തുന്നതിനാല്‍ പ്രദേശത്ത് ബാരിക്കേഡ് സ്ഥാപിക്കുകയും പൊലീസ് കാവല്‍ ഏര്‍പ്പെടുത്തുകയും ചെയ്‌തിട്ടുണ്ട്. നിലവില്‍ ആളുകളെ ദൂരെ നിന്ന് ആസ്വദിക്കാന്‍ മാത്രമാണ് അനവദിക്കുന്നത്. അടുത്ത് നിന്ന് കാണാനായിരുന്നു ആഗ്രഹമെന്നും എന്നാല്‍ സുരക്ഷ കണക്കിലെടുത്ത് ദൂരെ നിന്ന് ആസ്വദിക്കാനായെന്നും വിവിധ സ്ഥലങ്ങളിൽ നിന്നെത്തിയ വിനോദസഞ്ചാരികൾ ഇടിവി ഭാരതിനോട് പറഞ്ഞു. വെള്ളച്ചാട്ടത്തിന്‍റെ മനോഹാരിത ഒപ്പിയെടുക്കാന്‍ തന്‍റെ രണ്ടു കണ്ണുകൾ മതിയായില്ലെന്ന് മുംബൈയിൽ നിന്നെത്തിയ സുരേഖ ആശ്ചര്യപൂര്‍വം പറഞ്ഞു. ബെംഗളൂരുവില്‍ നിന്നും 9.30 മണിക്കൂറാണ് ബെലഗാവി ജില്ലയിലെ ഗോകാക് വെള്ളച്ചാട്ടത്തിലേക്ക് സഞ്ചരിക്കാന്‍ എടുക്കുന്ന സമയം. അതായത് 575 കിലോമീറ്റര്‍. ഇവിടേക്ക് കര്‍ണാടക ആര്‍ടിസി ബസ് ലഭ്യമാണ്. സ്വന്തമായുള്ള വാഹനവും കൊണ്ടാണ് പോവുന്നതെങ്കില്‍ കൂടുതല്‍ കാഴ്‌ചകള്‍ കാണാന്‍ സൗകര്യമാവും.  

ABOUT THE AUTHOR

author-img

...view details

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.