karkataka Vavu Bali | നാളെ കർക്കടക വാവുബലി; തിരുവല്ലം പരശുരാമ സ്വാമി ക്ഷേത്രത്തിൽ ക്രമീകരണങ്ങൾ പൂർണം - കർക്കിടക വാവുബലിക്കൊരുങ്ങി വിശ്വാസികൾ
🎬 Watch Now: Feature Video
തിരുവനന്തപുരം: പിതൃമോക്ഷത്തിനായി നടത്തുന്ന കർക്കടക വാവുബലിക്ക് ഒരുങ്ങിയിരിക്കുകയാണ് കേരളം. വ്രതമെടുത്ത്
പിതൃക്കളുടെ ആത്മശാന്തിക്കായി പുണ്യതീർഥങ്ങളില്‍ ബലിയര്‍പ്പിക്കുന്ന ദിവസത്തിന്‍റെ ഒരുക്കങ്ങളിലാണ് വിശ്വാസികൾ. പിതൃ ലോകമായി കണക്കാക്കുന്ന ചന്ദ്രന്‍റെ മാസം കൂടിയായതിനാൽ കർക്കടക വാവ് ദിവസം ബലിയിട്ടാൽ അവർക്ക് ആത്മശാന്തി ലഭിക്കുമെന്നാണ് വിശ്വാസം.
മുഴുവന്‍ പിതൃ പരമ്പരയേയും സങ്കൽപ്പിച്ച് കൊണ്ടാണ് ബലി നല്‍കുന്നത്. പിതൃകോപം ഉണ്ടാകാതിരിക്കാൻ കൂടി നടത്തുന്ന ഈ ബലി കർമത്തിന് മുൻപ് വൃതം അടക്കമെടുത്ത് വിവിധ തയ്യാറെടുപ്പുകളും നടത്തേണ്ടതുണ്ട്. പൂജാദി കർമങ്ങൾക്ക് ശേഷം മത്സ്യമൂർത്തിക്ക് സമർപ്പണവും കഴിഞ്ഞ് സ്‌നാനം ചെയ്‌താൽ ചടങ്ങുകൾ അവസാനിക്കും.
പ്രശസ്‌തമായ നദികളിലും ക്ഷേത്രക്കടവുകളിലും, കാശിയിലും രാമേശ്വരത്തും ബലിയിടുന്നത് വളരെ വിശേഷമായി കണക്കാക്കുന്നുണ്ട്. തിരുവനന്തപുരം ജില്ലയിൽ ഏറ്റവും കൂടുതൽ ആളുകൾ ബലി തർപ്പണത്തിനായി എത്തുന്ന ഇടമാണ് തിരുവല്ലം പരശുരാമ സ്വാമി ക്ഷേത്രം.
പിതാവിന്‍റെ വാക്ക് കേട്ട് സ്വന്തം മാതാവിനെ വധിച്ച പരശുരാമൻ ആ പശ്ചാത്താപത്തിൽ പണിതതാണ് ഈ ക്ഷേത്രം എന്നാണ് ഭക്തരുടെ വിശ്വാസം. ഇക്കാരണംകൊണ്ട് തന്നെ മരണപ്പെട്ടവർക്ക് ബലിയിടുന്നതിനായി എല്ലാ വർഷവും ആയിരക്കണക്കിന് ആളുകളാണ് ഇവിടേക്ക് എത്തിച്ചേരുന്നത്.