കല്ലാര്‍കുട്ടി അണക്കെട്ടിലെ ബോട്ടിങ് സെന്‍ററിന്‍റെ പ്രവര്‍ത്തനം നിലച്ചു - കല്ലാര്‍കുട്ടി ബോട്ടിംഗ്
🎬 Watch Now: Feature Video


Published : Jan 7, 2024, 7:50 PM IST
ഇടുക്കി : ഏറെ പ്രതീക്ഷയോടെ തുടക്കം കുറിച്ച കല്ലാര്‍കുട്ടി അണക്കെട്ടിലെ ബോട്ടിങ് സെന്‍ററിന്‍റെ പ്രവര്‍ത്തനം നിലച്ചു. ( Kallarkutty Dam boating center ) സെന്‍ററിന്‍റെ പ്രവര്‍ത്തനം ആരംഭിച്ചഘട്ടത്തില്‍ സഞ്ചാരികള്‍ എത്തിയിരുന്നെങ്കിലും പിന്നീട് പ്രവര്‍ത്തനം താളം തെറ്റുകയായിരുന്നു. വിനോദസഞ്ചാര സാധ്യത ഏറെയുള്ള കല്ലാര്‍കുട്ടിയുടെ ടൂറിസം വികസനത്തിന് കരുത്താകുമെന്ന് കരുതിയിരുന്ന പദ്ധതിയാണ് പൂര്‍ണ്ണമായി ഇല്ലാതായത്. 2019ലായിരുന്നു കല്ലാര്‍കുട്ടി അണക്കെട്ടില്‍ ബോട്ടിങ് സെന്‍ററിന്‍റെ പ്രവര്‍ത്തനം ആരംഭിച്ചത്. കെ എസ് ഇ ബി ഹൈഡല്‍ ടൂറിസവും മുതിരപ്പുഴ ടൂറിസം സൊസൈറ്റിയും സഹകരിച്ചായിരുന്നു പദ്ധതിക്ക് തുടക്കം കുറിച്ചത്. എന്നാല്‍ ഏറെ പ്രതീക്ഷയോടെ തുടക്കം കുറിച്ച പദ്ധതിയിപ്പോള്‍ പൂര്‍ണ്ണമായും നിലച്ചു. സെന്‍ററിന്‍റെ പ്രവര്‍ത്തനം ആരംഭിച്ചഘട്ടത്തില്‍ ഇവിടേക്ക് സഞ്ചാരികള്‍ എത്തിയിരുന്നെങ്കിലും പിന്നീട് പ്രവര്‍ത്തനം താളം തെറ്റുകയായിരുന്നു. പദ്ധതി നിലക്കാന്‍ വിവിധ കാരണങ്ങള്‍ ചൂണ്ടികാണിക്കപ്പെടുന്നു. കൃഷിയിൽ വലിയ നഷ്‌ടം നേരിടുന്ന പ്രദേശവാസികള്‍ക്ക് ഒരു ഉപജീവന മാർഗമായിരുന്നും ടൂറിസം. പദ്ധതി പൂര്‍ണ്ണമായി നിലച്ചതില്‍ പ്രദേശവാസികള്‍ക്കും നിരാശയുണ്ട്. പദ്ധതി പാളാനുണ്ടായ സാഹചര്യം വിലയിരുത്തി പദ്ധതി പുനരുജ്ജീവിപ്പിക്കാനുള്ള ഇടപെടലെന്ന ആവശ്യവും ഉയരുന്നു്ണ്ട്.