Kalamassery Blast All Party Meeting Started: മുഖ്യമന്ത്രിക്കൊപ്പം മറ്റ് മന്ത്രിമാരും, കളമശ്ശേരി ബോംബ് സ്ഫോടനത്തിൽ സര്‍വകക്ഷിയോഗം ആരംഭിച്ചു - യഹോവ സാക്ഷികളുടെ പ്രാര്‍ഥനയ്‌ക്കിടെ സ്ഫോടനം

🎬 Watch Now: Feature Video

thumbnail

By ETV Bharat Kerala Team

Published : Oct 30, 2023, 11:02 AM IST

തിരുവനന്തപുരം : കളമശ്ശേരി ബോംബ് സ്ഫോടനത്തിൽ (Kalamassery Blast) മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയിലുള്ള സർവകക്ഷി യോഗം ആരംഭിച്ചു (All Party Meeting Started). മുഖ്യമന്ത്രിയെ കൂടാതെ സർക്കാർ തലത്തിൽ ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന്‍, റവന്യു മന്ത്രി പി രാജന്‍, വനം വന്യ ജീവി മന്ത്രി എ കെ ശശീന്ദ്രന്‍, തുറമുഖ മന്ത്രി അഹമ്മദ് ദേവര്‍കോവില്‍, ഗതാഗത മന്ത്രി ആന്‍റണി രാജു, ചീഫ് സെക്രട്ടറി, ആഭ്യന്തര വകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി തുടങ്ങിയവരും സർവകക്ഷി യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ യോഗം ആരംഭിച്ചതിന് ശേഷമാണ് എത്തിയത്. കോൺഗ്രസിനെ പ്രതിനിധീകരിച്ച് വി ടി ബൽറാമാണ് എത്തിയത്. ജനതാദൾ എസിനെ പ്രതിനിധീകരിച്ച് മാത്യു ടി തോമസ് എംഎൽഎ എത്തി. കളമശ്ശേരിയിൽ മൂന്ന് പേർ കൊല്ലപ്പെടാൻ കാരണമായ സ്ഫോടനമുണ്ടായതിന് പിന്നാലെ സമാധാനം പുനഃസ്ഥാപിക്കാനുള്ള ഇടപെടലുകൾ വിലയിരുത്താനും അഭിപ്രായങ്ങൾ ആരായാനുമാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ സർവകക്ഷി യോഗം ചേരുന്നത്. സംസ്ഥാനത്തെ എല്ലാ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾക്കും യോഗത്തിൽ ക്ഷണമുണ്ട്. സ്ഫോടനത്തിന്‍റെ സാഹചര്യത്തിൽ സമൂഹ മാധ്യമങ്ങളിലടക്കം വിദ്വേഷ പ്രചരണം എങ്ങനെ നേരിടാമെന്നും യോഗം വിലയിരുത്തും.

ABOUT THE AUTHOR

...view details

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.