'ആയിരങ്ങൾ സാക്ഷി, ജാതവൻ മടങ്ങി': കടലുണ്ടി വാവുത്സവത്തിന് സമാപനം - വാവുത്സവം സമാപിച്ചു

🎬 Watch Now: Feature Video

thumbnail

By ETV Bharat Kerala Team

Published : Nov 14, 2023, 2:57 PM IST

കോഴിക്കോട് : ആയിരങ്ങളെ സാക്ഷി നിർത്തി പേട്യാട്ട് ഭഗവതിയുടെയും മകൻ ജാതവന്‍റെയും തിരിച്ചെഴുന്നെള്ളത്ത് നടന്നു ( kadalundi vavutsavam 2023). രണ്ടുദിവസമായി ഊരു ചുറ്റലിനിറങ്ങിയ ജാതവൻ ഇന്ന് പുലർച്ചെ കോഴിക്കോട് കടലുണ്ടി വാക്കടവ് കക്കാട് കടപ്പുറത്തെത്തി. നീരാട്ടിനു ശേഷം മൂന്നുതവണ വലംവെച്ച് അമ്മ ഭഗവതിയെ കണ്ടു വണങ്ങിയതോടെ ചരിത്ര പ്രസിദ്ധമായ കടലുണ്ടി വാവുൽസവത്തിന്‍റെ തിരിച്ചെഴുന്നള്ളത്ത് കടലുണ്ടി വാക്കടവത്ത് കക്കാട് കടപ്പുറത്ത് (Kadalundi beach) നിന്നും ആരംഭിച്ചു. ഉച്ചയ്‌ക്ക് 12 മണിക്ക് ശേഷമാണ് എഴുന്നള്ളത്ത് ആരംഭിച്ചത്. അമ്മയെ കണ്ട് സായൂജ്യമടഞ്ഞ മകൻ മുന്നിലും അമ്മ ഭഗവതി പിന്നിലുമായാണ് നടന്നത്. കുന്നത്ത് അമ്പാടി കാരണവന്മാരും മൂത്ത പെരുവണ്ണാനും ഘോഷയാത്രയ്‌ക്ക് അകമ്പടി സേവിച്ചു. കുന്നത്ത് തറവാട്ടിലും കറുത്തങ്ങാടും എത്തുന്ന ജാതവനെയും അമ്മ ഭഗവതിയെയും ആചാര അനുഷ്‌ഠാനങ്ങളോടെയാണ് സ്വീകരിച്ചത്. തുടർന്ന് പേട്യാട്ട് ക്ഷേത്രത്തിൽ എത്തി കൊടികൂട്ടൽ ചടങ്ങ് നടത്തിയതോടെ വാവുൽസവത്തിന് സമാപനമായി. ആയിരക്കണക്കിന് ഭക്തജനങ്ങളാണ് കടലുണ്ടി കടപ്പുറത്ത് എത്തിയത്. സുരക്ഷ കണക്കിലെടുത്ത് വലിയ പൊലീസ് സന്നാഹവും ഏർപ്പെടുത്തിയിരുന്നു.

ABOUT THE AUTHOR

...view details

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.