കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ മൃതദേഹം മാറി നൽകി; സംഭവത്തില്‍ ആരോഗ്യ വകുപ്പിന്‍റെ അന്വേഷണം - gave another mans dead body kollam

🎬 Watch Now: Feature Video

thumbnail

By

Published : Jul 1, 2023, 9:11 PM IST

കൊല്ലം: കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ മൃതദേഹം മാറി നൽകി. കടയ്ക്കൽ വാച്ചിക്കോണം സ്വദേശി 68 വയസുള്ള വാമദേവന്‍റെ മൃതദേഹത്തിന് പകരം, രാജേന്ദ്രൻ നീലകണ്‌ഠൻ എന്നയാളുടെ മൃതദേഹമാണ് ഇന്ന് രാവിലെ മാറി നൽകിയത്. വാമദേവന്‍റെ ബന്ധുക്കൾ അന്ത്യകർമങ്ങൾക്കായി മൃതദേഹം വീട്ടിലെത്തിച്ച് പുറത്തെടുത്ത് പരിശോധിച്ചപ്പോഴാണ് മാറിയ വിവരം അറിഞ്ഞത്. 

ALSO READ | കോഴിക്കോട് മെഡിക്കൽ കോളജില്‍ കൊവിഡ് രോഗിയുടെ മൃതദേഹം മാറി നല്‍കി

ഉടൻ ആശുപത്രിയിൽ തിരിച്ചെത്തിച്ച് വാമദേവന്‍റെ മൃതദേഹവുമായി ബന്ധുക്കള്‍ മടങ്ങി. ആശുപത്രി ജീവനക്കാർ മൃതദേഹം ബന്ധുക്കളെ കാണിച്ച് ഉറപ്പാക്കിയതിന് ശേഷമാണ് വിട്ടുനൽകിയത്. എന്നാൽ, വെന്‍റിലേറ്ററിൽ ഏറെനാൾ ചികിൽസയിൽ കഴിഞ്ഞിരുന്ന വാമദേവന്‍റെ മൃതദേഹം ഒറ്റ നോട്ടത്തിൽ തിരിച്ചറിയാൻ ബന്ധുക്കൾക്ക് കഴിയാതെ വന്നതാണ് പ്രശ്‌നങ്ങൾക്ക് ഇടയാക്കിയതെന്നാണ് വിവരം. അതേസമയം, സംഭവത്തിൽ ആരോഗ്യ വകുപ്പ് വിശദമായ അന്വേഷണം ആരംഭിച്ചു.

സമാന സംഭവം കോഴിക്കോടും: കൊല്ലം കടയ്ക്കൽ താലൂക്ക് ആശുപത്രിയിലുണ്ടായ സമാന സംഭവം 2021ല്‍ കോഴിക്കോടും റിപ്പോര്‍ട്ട് ചെയ്‌തിരുന്നു. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയില്‍ നിന്നും മൃതദേഹം മാറി നൽകിയതായി ബന്ധുക്കള്‍ പരാതിയുമായെത്തിയതോടെ സംഭവം വിവാദമായിരുന്നു. 

കൊവിഡ് ബാധിച്ച് മരിച്ച കുന്ദമംഗലം സ്വദേശി സുന്ദരൻ്റ മൃതദേഹമാണ് മാറി നല്‍കിയത്. കക്കോടി സ്വദേശിയായ സ്ത്രീയുടെ മൃതദേഹമാണ് പകരം നൽകിയത്. മൃതദേഹം കളരിക്കണ്ടി ശ്‌മശാനത്തിൽ സംസ്‌കരിച്ചു. സ്ത്രീയുടെ ബന്ധുക്കൾ എത്തിയപ്പോഴാണ് വിവരം പുറത്തറിഞ്ഞത്. 

ABOUT THE AUTHOR

author-img

...view details

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.