സംസ്ഥാനതല കബഡി താരങ്ങൾക്ക് ശുചിമുറിയിൽ ഭക്ഷണം: റീജ്യണല്‍ സ്‌പോർട്‌സ് ഓഫിസർക്ക് സസ്‌പെൻഷൻ - national news

🎬 Watch Now: Feature Video

thumbnail

By

Published : Sep 20, 2022, 6:07 PM IST

Updated : Feb 3, 2023, 8:28 PM IST

ഉത്തർപ്രദേശിലെ സഹാറാപൂരിൽ സംസ്ഥാനതല കബഡി താരങ്ങൾക്ക് ശുചിമുറിയിൽ ഭക്ഷണം ഒരുക്കിയതിന് സഹാറൻപൂരിലെ റീജ്യണല്‍ സ്‌പോർട്‌സ് ഓഫിസർ അനിമേഷ് സക്‌സേനയെ ഉത്തർപ്രദേശ് സർക്കാരിന്‍റെ സ്‌പോർട്‌സ് ഡയറക്‌ടറേറ്റ് സസ്‌പെൻഡ് ചെയ്‌തു. താരങ്ങൾക്ക് ഭക്ഷണത്തിനുള്ള അരിയും പ്ലേറ്റുകളും മറ്റും ശുചിമുറിയിൽ വച്ചിരിക്കുന്നതിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. ഇതേ തുടർന്നാണ് സസ്‌പെൻഷൻ. സംഭവം കായിക വകുപ്പിനും സർക്കാരിനും വലിയ മാനഹാനിക്ക് കാരണമായതായി വകുപ്പ് ചീഫ് സെക്രട്ടറി കത്തിലൂടെ അറിയിച്ചു. നിരവധി കുട്ടികൾ പങ്കെടുത്ത മത്സരത്തിൽ ഇത്തരത്തിൽ ഒരു വലിയ വീഴ്‌ച നടന്നത് ഗൗരവമായി കണ്ട് കർശന നടപടി സ്വീകരിക്കാൻ ചീഫ് സെക്രട്ടറി നിർദേശം നൽകി.
Last Updated : Feb 3, 2023, 8:28 PM IST

ABOUT THE AUTHOR

author-img

...view details

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.