K Surendran On Cooperative Bank Scam: നിക്ഷേപകർക്ക് നഷ്‌ടപരിഹാരം നൽകേണ്ടത് സിപിഎം, പൊതുഖജനാവിലെ പണം ഉപയോഗിക്കരുത്: കെ സുരേന്ദ്രൻ - k surendran about Corruption in cooperative sector
🎬 Watch Now: Feature Video
Published : Sep 27, 2023, 7:17 AM IST
കോട്ടയം : സഹകരണ ബാങ്കുകളിൽ പണം നിക്ഷേപിച്ചവർക്ക് ഒരു ചില്ലി കാശ് പോലും നഷ്‌ടപ്പെടില്ലെന്ന് മുഖ്യമന്ത്രിക്ക് എങ്ങനെ ഗ്യാരണ്ടി പറയാനാവുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ (CPM Should compensate investors). സിപിഎമ്മുകാർ നടത്തുന്ന അഴിമതിയുടെ പിഴ പൊതു ഖജനാവിൽ നിന്നാണോ അടയ്‌ക്കേണ്ടതെന്നും കോട്ടയത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു (K Surendran On Cooperative Bank Scam). സിപിഎമ്മിന്‍റെ പണം കൊടുത്ത് സഹകാരികളുടെ കടം വീട്ടണം. ഇന്ത്യയിലെ ഏറ്റവും വലിയ കോർപ്പറേറ്റ് സ്ഥാപനങ്ങളിലൊന്നാണ് സിപിഎം. സഹകരണ മന്ത്രിമാർ തന്നെ നേരിട്ട് സഹകരണ കൊള്ള നടത്തുന്ന സംസ്ഥാനമായി കേരളത്തെ മാറ്റിയത് സിപിഎമ്മാണ്. സഹകരണ ബാങ്കുകളുടെ കാര്യത്തിൽ സർക്കാർ ഇടപെടുമെന്ന് മുഖ്യമന്ത്രി പറയുന്നത് ഭരണഘടന ലംഘനമാണ്. സർക്കാരിന് ഇതിൽ ഇടെപടാനാവില്ല. കണ്ണൂരിലെ റബ്കോയിൽ സിപിഎമ്മുകാർ നടത്തിയ അഴിമതിക്ക് പിഴയായി സർക്കാർ 400 കോടി നൽകി. പരിയാരം മെഡിക്കൽ കോളജിലും സമാനമായ അനുഭവമുണ്ടായി. സർക്കാർ 700 കോടി കൊടുത്താണ് സിപിഎം അഴിമതി നികത്തിയതെന്നും സുരേന്ദ്രൻ പറഞ്ഞു. സഹകരണ പ്രസ്ഥാനങ്ങളെ കേന്ദ്രം തകർക്കാൻ ശ്രമിക്കുകയാണെന്ന മുഖ്യമന്ത്രിയുടെ ആരോപണം വസ്‌തുതകൾക്ക് നിരക്കാത്തതാണ്. കേരളത്തിലെ സഹകരണ മേഖലയിലെ അഴിമതി അവസാനിപ്പിച്ച് സുതാര്യമായി മുന്നോട്ട് കൊണ്ട് പോകാനാണ് കേന്ദ്രസർക്കാരും ബിജെപിയും ആഗ്രഹിക്കുന്നത്. എന്നാൽ സഹകരണ പ്രസ്ഥാനത്തിന്‍റെ വിശ്വാസ്യത തകർക്കുന്നത് സിപിഎമ്മും പിണറായി സർക്കാരുമാണ്. യുഡിഎഫിനും ഇതിൽ പങ്കുണ്ട് എന്നും സുരേന്ദ്രൻ ആരോപിച്ചു.