'സേവനം വേണ്ടെന്ന് പറഞ്ഞാല്‍ പാര്‍ട്ടി വിടും, അഭിപ്രായം പറയാന്‍ പറ്റില്ലെങ്കില്‍ വായ തുറക്കില്ല': കെ മുരളീധരന്‍

🎬 Watch Now: Feature Video

thumbnail

കോഴിക്കോട്: സ്വര്‍ണ കള്ളക്കടത്ത് കേസില്‍ വിജേഷ്‌ പിള്ളയുമായി ബന്ധപ്പെട്ട് പ്രതി സ്വപ്‌ന സുരേഷ്‌ നടത്തിയ പ്രസ്‌താവനകള്‍ തെറ്റെങ്കില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍  മാനനഷ്‌ടത്തിന് കേസ് കൊടുക്കണമെന്ന് കെ  മുരളീധരന്‍ എംപി. സംഭവവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ജുഡീഷ്യല്‍ അന്വേഷണത്തിന് ഉത്തരവിടണമെന്ന് മുരളീധരന്‍ കോഴിക്കോട് പറഞ്ഞു. 

കെപിസിസി താക്കീത്:  പാര്‍ട്ടിയെ പരസ്യമായി വിമര്‍ശിക്കുന്നതിന് മുന്നറിയിപ്പ് നല്‍കി കൊണ്ടുള്ള  കെപിസിസി അധ്യക്ഷന്‍റെ കത്ത് ലഭിച്ചിട്ടില്ലെന്നും മുരളീധരന്‍ പറഞ്ഞു.  പാർട്ടിക്ക് അകത്ത് പ്രവർത്തിക്കുമ്പോൾ അഭിപ്രായം പറയും. സേവനം വേണ്ടെന്ന് പറഞ്ഞാൻ മതി പാർട്ടി പ്രവർത്തനം നിർത്താൻ തയ്യാറാണ്. കത്ത് കിട്ടട്ടെ അപ്പോൾ കൂടുതൽ വിശദാംശങ്ങൾ പറയാമെന്നും കോഴിക്കോട് പറഞ്ഞു.

ഇപ്പോള്‍ കത്തയച്ചാല്‍ കിട്ടാന്‍ വലിയ പാടൊന്നുമില്ല. ഞാന്‍ നോക്കിയിട്ട് എവിടെയും അത്തരത്തിലൊരു കത്ത് കണ്ടില്ല. അതിനെ കുറിച്ച് അറിഞ്ഞാല്‍ മാത്രമെ മറുപടി പറയാന്‍ സാധിക്കുകയുള്ളൂവെന്നും എംപി വ്യക്തമാക്കി.  അഭിപ്രായങ്ങള്‍ പറയാന്‍ പറ്റില്ലെങ്കില്‍ അറിയിച്ചാല്‍ മതി പിന്നെ വായ തുറക്കില്ലെന്നും അദ്ദേഹം പറഞ്ഞു. 

പാര്‍ട്ടിക്ക് അകത്ത് ശരിയായ ചര്‍ച്ച നടക്കുന്നില്ല. അത് പാര്‍ട്ടി നേതാക്കളുടെ പൊതു വികാരമാണെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടി വേദിയ്‌ക്ക് പുറത്ത് പാര്‍ട്ടിക്കെതിരെ  പരസ്യമായ വിമര്‍ശനം ഉന്നയിച്ചുവെന്നാരോപിച്ച് കെ. മുരളീധരന്‍ എംപിക്കും എംകെ രാഘവനുമെതിരെ പാര്‍ട്ടിയില്‍ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. 

ABOUT THE AUTHOR

author-img

...view details

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.