K Muraleedharan On Elizabeth Antony Row : 'ചിന്തന്‍ ശിബിരില്‍ മക്കള്‍ രാഷ്‌ട്രീയത്തിനെതിരെ പറഞ്ഞിട്ടില്ല'; എലിസബത്തിന്‍റെ പരാമര്‍ശം തള്ളി കെ മുരളീധരന്‍ - കെ മുരളീധരൻ എംപി
🎬 Watch Now: Feature Video
Published : Sep 24, 2023, 11:26 AM IST
കോഴിക്കോട്:സ്വന്തം പ്രസ്ഥാനത്തെ വഞ്ചിച്ചാൽ ഇഹ ലോകത്ത് എന്നല്ല പരലോകത്തും ഗതിപിടിക്കില്ലെന്നാണ് തന്‍റെ അമ്മ പഠിപ്പിച്ചതെന്ന് കെ മുരളീധരൻ എംപി. ബിജെപിയിലേക്ക് പോയ മകൻ അനിലിനെ,കൃപാസന ഉടമ്പടിയിലൂടെ എകെ ആന്‍റണി സ്വീകരിച്ചെന്ന ഭാര്യ എലിസബത്തിന്‍റെ പരാമർശത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം (K Muraleedharan On Elizabeth Antony). കേരളത്തിൽ ബിജെപി ടിക്കറ്റിൽ അനിൽ ആന്‍റണി വിജയിക്കില്ലെന്നും കെ മുരളീധരൻ കോഴിക്കോട് പറഞ്ഞു. എലിസബത്തിന്‍റെ പരാമര്‍ശം ഒരു സ്വകാര്യ ചടങ്ങിലാണ്. ആ പരാമര്‍ശത്തെ പാര്‍ട്ടി ഗൗരവത്തില്‍ എടുക്കുന്നില്ല. അതിനാല്‍ വിഷയം പാര്‍ട്ടിയില്‍ ചര്‍ച്ച ചെയ്യേണ്ട ആവശ്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം രാജസ്ഥാനില്‍ നടന്ന ചിന്തന്‍ ശിബിരത്തില്‍ മക്കള്‍ രാഷ്‌ട്രീയം വേണ്ടെന്ന തരത്തില്‍ കോണ്‍ഗ്രസ് തീരുമാനിച്ചിരുന്നു എന്ന എലിസബത്തിന്‍റെ പരാമര്‍ശം കെ മുരളീധരന്‍ എംപി തള്ളി. ചിന്തന്‍ ശിബിരില്‍ അത്തരമൊരു സംഭവം ഉണ്ടായിട്ടില്ല. ഒരു കുടുംബത്തില്‍ നിന്ന് ഒന്നിലധികം ആളുകള്‍ സജീവമായി രാഷ്‌ട്രീയ പ്രവര്‍ത്തനം നടത്തുന്നുണ്ടെങ്കില്‍ തെരഞ്ഞെടുപ്പില്‍ കുടുംബത്തിലെ ഒരാള്‍ക്ക് മാത്രമേ ടിക്കറ്റ് നല്‍കൂ എന്നാണ് ചിന്തന്‍ ശിബിരത്തില്‍ പറഞ്ഞിരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം വാര്‍ത്താസമ്മേളനത്തില്‍ പ്രതിപക്ഷ നേതാവും കെപിസിസി പ്രസിഡന്‍റും തമ്മില്‍ ഉണ്ടായ ഇടച്ചിലിനെ കുറിച്ച് പ്രതികരിക്കാന്‍ കെ മുരളീധരന്‍ എംപി തയാറായില്ല.