ETV Bharat / automobile-and-gadgets

നത്തിങ് ഫോൺ 3 എ സീരീസ്: ക്യാമറ വിശദാംശങ്ങൾ ചോർന്നു; പുറത്തുവിട്ട ഏറ്റവും പുതിയ വിവരങ്ങൾ - NOTHING PHONE 3A LEAKS

വരാനിരിക്കുന്ന നത്തിങ് ഫോൺ 3 എ സീരീസിലെ സ്‌മാർട്ട്‌ഫോണുകളുടെ ക്യാമറ വിശദാംശങ്ങൾ പുറത്ത്. പുറത്തുവന്ന വിവരങ്ങൾ പരിശോധിക്കാം.

NOTHING PHONE 3A CAMERA  നത്തിങ് ഫോൺ 3 എ  നത്തിങ് ഫോൺ  NOTHING PHONE 3A FEATURES
Nothing Phone 3a plus model as representation (Credit: Nothing India)
author img

By ETV Bharat Tech Team

Published : 12 hours ago

ഹൈദരാബാദ്: വ്യത്യസ്‌തമാർന്ന രൂപകൽപ്പനയിലൂടെ ലോക സ്‌മാർട്ട്‌ഫോൺ വിപണിയിൽ ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ തനതായ വ്യക്തിമുദ്ര പതിപ്പിച്ച കമ്പനിയാണ് നത്തിങ്. ഇന്ത്യയിലെ സ്‌മാർട്ട്‌ഫോൺ ആരാധകർ ഇപ്പോൾ നത്തിങിന്‍റെ പുതിയ ഫോണായ നത്തിങ് ഫോൺ 3 എ സീരീസിന്‍റെ വരവിനായി കാത്തിരിക്കുകയാണ്. ഈ സീരീസിലെ ഫോണുകളെ കുറിച്ചുള്ള ചില വിവരങ്ങൾ ചോർന്നിട്ടുണ്ട്.

ആൻഡ്രോയിഡ് അതോറിറ്റി പുറത്തുവിട്ട റിപ്പോർട്ടുകൾ പ്രകാരം, നത്തിങ് ഫോൺ 3 എ മോഡലിൽ ടെലിഫോട്ടോ ലെൻസുള്ള ക്യാമറയാണ് നൽകിയിരിക്കുന്നത്. അതേസമയം നതിംഗ് ഫോൺ 3 എ പ്ലസിന്‍റെ ക്യാമറയിൽ പെരിസ്‌കോപ്പ് സൂം ലെൻസ് നൽകിയതായാണ് പറയപ്പെടുന്നത്. പുറത്തുവന്ന റിപ്പോർട്ടുകൾ കൃത്യമാണെങ്കിൽ, നത്തിങ് ലൈനപ്പിൽ ഒപ്റ്റിക്കൽ സൂം ഫീച്ചർ ചെയ്യുന്നതിനായി പ്രത്യേക സെൻസറുകളുമായി വരുന്ന ആദ്യത്തെ ഫോൺ സീരീസ് നത്തിങ് ഫോൺ 3 എ സീരീസ് ആയിരിക്കും.

നത്തിങിന്‍റെ ലൈനപ്പിൽ ഇതുവരെ ലോഞ്ച് ചെയ്‌ത ഫോണുകളുടെ പിൻഭാഗത്ത് വൈഡ്, അൾട്രാവൈഡ് ക്യാമറകളുടെ സജ്ജീകരണം മാത്രമാണ് ഉള്ളത്. പ്രോസസറിന്‍റെ കാര്യം പരിശോധിക്കുമ്പോൾ, നത്തിങ് ഫോൺ 3 എ, 3 എ പ്ലസ് മോഡലുകളിൽ സ്‌നാപ്‌ഡ്രാഗൺ 7s Gen 3 SoC പ്രോസസർ ഉപയോഗിക്കാനാണ് സാധ്യത. അതേസമയം വരാനിരിക്കുന്ന സിഎംഎഫ് ഫോൺ 2 മോഡലിൽ മീഡിയാടെക് SoC ചിപ്‌സെറ്റ് ആകുമെന്നാണ് സൂചന.

ഇ-സിം പിന്തുണയാണ് വരാനിരിക്കുന്ന സീരീസിൽ പ്രതീക്ഷിക്കാവുന്ന മറ്റൊരു ഫീച്ചർ. പുറത്തുവന്ന റിപ്പോർട്ടുകൾ ഇതിനുള്ള സൂചനയും നൽകുന്നുണ്ട്. ഇത് ശരിയാണെങ്കിൽ നത്തിങ് ലൈനപ്പിൽ ഇ-സിം പിന്തുണയുമായി ആദ്യമായി എത്തുന്നത് നത്തിങ് ഫോൺ 3 എ സീരീസായിരിക്കും. രണ്ട് ഫിസിക്കൽ നാനോ സിം അല്ലെങ്കിൽ ഒരു ഫിസിക്കൽ നാനോ സിമ്മും ഒരു ഇ-സിമ്മും ഉപയോഗിക്കാവുന്ന ഡുവൽ സിം കോൺഫിഗറേഷനിലായിരിക്കും ഫോൺ അവതരിപ്പിക്കുക. അതേസമയം സിഎംഎഫ് ഫോൺ 2-വിൽ ഇ-സിം ഫീച്ചർ ചെയ്യാൻ സാധ്യതയില്ല.

ടെക്, ഓട്ടോമൊബൈൽ ഉത്‌പന്നങ്ങളെ താരതമ്യം ചെയ്യുന്ന പ്ലാറ്റ്‌ഫോമായ സ്‌മാർട്ട്‌പ്രിക്‌സ് വരാനിരിക്കുന്ന നത്തിങ് ഫോൺ 3 എ, നത്തിങ് ഫോൺ 3 എ പ്ലസ്, സിഎംഎഫ്‌ ഫോൺ 2 എന്നിവയെക്കുറിച്ച് അടുത്തിടെ റിപ്പോർട്ടുകൾ പുറത്തിറക്കിയിരുന്നു. ഇതനുസരിച്ച്, ആസ്റ്ററോയിഡ്, ആസ്റ്ററോയിഡ് പ്ലസ്, ഗലാഗ എന്നീ കോഡ് നാമങ്ങളിലുള്ള ഫോണുകൾ വിപണിയിലെത്തിക്കുന്നതിനായി നത്തിങ് പ്രവർത്തിച്ചുവരുകയാണ്.

Also Read:

  1. വിലയോ തുച്ഛം ഗുണമോ മെച്ചം: മികച്ച വാട്ടർപ്രൂഫ്‌ കപ്പാസിറ്റിയുമായി റിയൽമി 14x ഇന്ത്യയിൽ, പ്രത്യേക ഓഫർ ലഭ്യം
  2. 10,000 രൂപയാണോ ബജറ്റ്? മികച്ച 5ജി സ്‌മാർട്ട്‌ഫോണുകളും സവിശേഷതകളും
  3. 3 വർഷം വാറന്‍റി, 7 വർഷത്തെ സോഫ്‌റ്റ്‌വെയർ അപ്‌ഡേറ്റ്: ഗാലക്‌സി എസ് 24, എസ് 24 അൾട്രാ എൻ്റർപ്രൈസ് എഡിഷൻ ഇന്ത്യയിൽ
  4. ഗെയിമിങ് സ്‌മൂത്താകും, ഒപ്പം ബജറ്റും: ചുരുങ്ങിയ ചെലവിൽ വാങ്ങാവുന്ന അഞ്ച് മികച്ച ഗെയിമിങ് സ്‌മാർട്ട്‌ഫോണുകൾ
  5. ആപ്പിൾ വിഷൻ പ്രോ മുതൽ ട്രൈഫോൾഡ് സ്‌മാർട്ട്‌ഫോൺ വരെ: 2024ൽ ടെക്‌ മേഖലയിൽ ഓളം സൃഷ്‌ടിച്ച ഉപകരണങ്ങൾ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.