Puthuppally byelection| 'പുതുപ്പള്ളിയിൽ ആരംഭിച്ചത് തട്ടിപ്പിന്‍റെ കട'; യുഡിഎഫ് മുതലക്കണ്ണീർ ഒഴുക്കുകയാണെന്ന് കെ അനിൽ കുമാർ - യുഡിഎഫിന്‍റേത് മുതലക്കണ്ണീരെന്ന് കെ അനിൽ കുമാർ

🎬 Watch Now: Feature Video

thumbnail

By

Published : Aug 11, 2023, 4:28 PM IST

കോട്ടയം : രാഹുൽ ഗാന്ധി സ്‌നേഹത്തിന്‍റെ കട തുടങ്ങി എന്ന് അവകാശപ്പെടുന്നത് പോലെ പുതുപ്പള്ളിയിൽ തട്ടിപ്പിന്‍റെ കടയാണ് യുഡിഎഫ് ആരംഭിച്ചിരിക്കുന്നതെന്നും പുതുപ്പള്ളിയിലൊഴുകുന്നത് മുതലക്കണ്ണീരെന്നും അഡ്വ. കെ അനിൽ കുമാർ. പ്രതിപക്ഷ നേതാവ് കണ്ണീരൊഴുക്കിക്കൊണ്ട് പുതുപ്പള്ളിയിൽ വരുമ്പോൾ ഉമ്മൻ ചാണ്ടിക്ക് ചികിത്സ ഉറപ്പാക്കാൻ കേരള സർക്കാർ ഇടപെടേണ്ടി വന്നത് എന്തുകൊണ്ടെന്ന് വിശദീകരണം നൽകണം. ഉമ്മൻ ചാണ്ടിയുടെ ചികിത്സ കാര്യത്തിൽ കുടുംബം നിഷേധാത്മക നിലപാട് സ്വീകരിച്ചു. ഇക്കാര്യത്തിൽ കുടുംബത്തിലുള്ളവർ തന്നെ പ്രതികരിച്ചിട്ടുണ്ട്. ഇത്തരമൊരു സാഹചര്യത്തിൽ സർക്കാർ ഇടപെടൽ ക്ഷണിച്ചു വരുത്തിയതിൽ പ്രതിപക്ഷം നിലപാട് വ്യക്തമാക്കണമെന്നും അനിൽ കുമാർ ആവശ്യപ്പെട്ടു. അതേസമയം പുതുപ്പള്ളിയിൽ ഇടത് സ്ഥാനാർഥിയായി ജയ്‌ക് സി തോമസ് തന്നെ മത്സരിക്കും. ഇന്ന് ചേർന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലാണ് സ്ഥാനാർഥിത്വം സംബന്ധിച്ച് ധാരണയായത്. നാളെ കോട്ടയത്ത് ജില്ല കമ്മിറ്റിയും മണ്ഡലം കമ്മിറ്റിയും ചേർന്ന ശേഷം സ്ഥാനാർഥി പ്രഖ്യാപനം ഉണ്ടാകും. കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പുകളിലും പുതുപ്പള്ളിയിൽ നടത്തിയ പ്രകടന മികവും മണ്ഡലത്തിലെ സ്വാധീനവും കണക്കിലെടുത്താണ് ജയ്‌ക് സി തോമസ് എന്ന പേരിലേക്ക് സിപിഎം എത്തിയത്.

ABOUT THE AUTHOR

author-img

...view details

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.