രാജാക്കാട് ഫെസ്റ്റിൽ വിസ്‌മയമായി ഐഎസ്ആർഒ എക്‌സിബിഷൻ - ഐഎസ്ആർഒ എക്‌സിബിഷൻ

🎬 Watch Now: Feature Video

thumbnail

By ETV Bharat Kerala Team

Published : Dec 31, 2023, 6:09 PM IST

Updated : Dec 31, 2023, 7:53 PM IST

ഇടുക്കി: മലനാടിന്‍റെ മാമാങ്കമായ രാജാക്കാട് ഫെസ്റ്റിൽ ശ്രദ്ധേയമായി ഐ എസ് ആർ ഒ ഒരുക്കിയ എക്‌സിബിഷൻ (ISRO Exhibition at Rajakkad Fest Idukki ). ഫെസ്റ്റിനോട് അനുബന്ധിച്ച് തിരുവനന്തപുരം ഐ എസ് ആർ ഒയിലെ ശാസ്‌ത്രജ്ഞരാണ്‌ എക്‌സിബിഷൻ ഒരുക്കിയത്. ഇന്ത്യയുടെ ആദ്യ റോക്കറ്റ് വിക്ഷേപണ വാഹിനി മുതൽ എസ് എസ് എൽ വി വരെ പ്രദർശനത്തിൽ ഇടംപിടിച്ചു. ഇന്ത്യയുടെ സ്വപ്‌ന പദ്ധതിയായ ഗഗൻയാന്‍റെയും മംഗൾയാന്‍റെയും മാതൃകകളും ഒരുക്കിയിരുന്നു. ഹൈറേഞ്ചിന്‍റെ മാമാങ്കമായ രാജാക്കാട് ഫെസ്റ്റിന് ഈ മാസം 22-ാം തീയതിയാണ് തുടക്കമായത്. ശാസ്‌ത്ര വിദ്യാർഥികൾക്കും ഒപ്പം കാഴ്‌ചക്കാരായി എത്തുന്നവർക്കും ഏറെ പ്രയോജനപ്പെടും വിധമാണ് ശാസ്‌ത്രജ്ഞർ പ്രദർശനം ഒരുക്കിയത്. ഉപഗ്രഹ വിക്ഷേപണ വാഹനങ്ങളും, വിവിധ സാറ്റ്‌ലൈറ്റുകളുടെ മോഡലുകളും റോക്കറ്റിന്‍റെ വിവിധ ഭാഗങ്ങളും ഒരുക്കി. വിജയകരമായി പൂർത്തികരിച്ച ചാന്ദ്രയാൻ-3, ആദിത്യ എന്നിവയുടെ വിക്ഷേപണ വിവരങ്ങളും സ്റ്റാളിൽ ഒരുക്കിയിരുന്നു. ശാസ്‌ത്ര ഗവേഷണത്തെ കുറിച്ച് ഫെസ്റ്റ് നഗരിയിൽ എത്തുന്നവർക്ക് മനസിലാക്കുവാൻ വേണ്ടിയാണ് പ്രദർശനം ഒരുക്കിയത് എന്ന് ഐ എസ് ആർ ഒയിലെ ശാസ്‌ത്രജ്ഞർ വ്യക്തമാക്കി. പ്രദർശനം കാണുവാനും ബഹിരാകാശ ഗവഷണത്തെ കുറിച്ച് മനസിലാക്കുവാനും നിരവധി ആളുകളാണ് സ്‌കൂൾ കെട്ടിടത്തിൽ ഒരുക്കിയ പ്രദർശന സ്റ്റാളികളിലേക്ക് എത്തിയത്. രാജാക്കാട് ഫെസ്റ്റ് ഇന്ന് സമാപിക്കും.

Last Updated : Dec 31, 2023, 7:53 PM IST

ABOUT THE AUTHOR

...view details

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.