ISRO Chairman S Somanath On Aditya L1 : സൂര്യനെ പഠിക്കാന്‍ ആദിത്യ, ലോഞ്ചിങ് സെപ്‌റ്റംബര്‍ ആദ്യവാരമെന്ന് എസ് സോമനാഥ് - ആദിത്യ എല്‍1

🎬 Watch Now: Feature Video

thumbnail

By ETV Bharat Kerala Team

Published : Aug 27, 2023, 9:34 AM IST

തിരുവനന്തപുരം : സൗര പര്യവേഷണ ദൗത്യമായ ആദിത്യ എല്‍1 (Aditya L1 Mission) ലോഞ്ച് സെപ്റ്റംബർ ആദ്യവാരമുണ്ടാകുമെന്ന് ഇന്ത്യന്‍ ബഹിരാകാശ ഏജന്‍സി തലവന്‍ എസ് സോമനാഥ്. ശാസ്ത്രീയ പര്യവേഷണങ്ങൾ തുടരുന്നുവെന്നും എഎസ്‌ആര്‍ഒ (ISRO) ചെയർമാൻ വ്യക്തമാക്കി (ISRO Chairman S Somanath On Aditya L1 ). ചന്ദ്രയാൻ 3 (Chandrayaan 3) വിജയത്തിന് ശേഷം തിരുവനന്തപുരത്ത് എത്തിയ അദ്ദേഹം എയർപോർട്ടിൽ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു. ചന്ദ്രയാൻ 3ൽ നിന്ന് വരും ദിവസങ്ങളിൽ കൂടുതൽ വിവരങ്ങൾ പുറത്തുവരുമെന്നും അഭിമാന നിമിഷങ്ങളിലാണെന്നും സ്വീകരണത്തിന് നന്ദിയെന്നും എസ് സോമനാഥ് പറഞ്ഞു. 'ചന്ദ്രയാൻ 3 ശാസ്ത്രീയ പഠനങ്ങൾക്കാണ് മുൻഗണന നൽകുന്നത്. നല്ല ചിത്രങ്ങൾ എടുക്കുന്നുണ്ട്. കൂടുതല്‍ ചിത്രങ്ങൾ പിന്നാലെ വരും' - അദ്ദേഹം കൂട്ടിച്ചേർത്തു. ചന്ദ്രനിലേക്കും ചൊവ്വയിലേക്കും ശുക്രനിലേക്കുമൊക്കെ നമ്മൾ സഞ്ചരിക്കും. ആദിത്യ എൽ 1 ലോഞ്ചിങ് തീയതി ഉടൻ ഔദ്യോഗികമായി അറിയിക്കുമെന്നും തികഞ്ഞ ആത്മവിശ്വാസമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഓഗസ്റ്റ് 23നായിരുന്നു രാജ്യത്തിന്‍റെ സ്വപ്‌ന പദ്ധതിയായ ചന്ദ്രയാന്‍ 3 ചന്ദ്രന്‍റെ ദക്ഷിണ ധ്രുവത്തില്‍ തൊട്ടത്. ഇതോടെ ചന്ദ്രന്‍റെ ദക്ഷിണ ധ്രുവം തൊടുന്ന ആദ്യ രാജ്യമായി ഇന്ത്യ മാറി.

ABOUT THE AUTHOR

...view details

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.