thumbnail

By ETV Bharat Kerala Team

Published : Nov 21, 2023, 9:33 PM IST

ETV Bharat / Videos

കാര്യവട്ടത്തെ ഇന്ത്യ- ഓസ്ട്രേലിയ രണ്ടാം ടി20 ; ഓൺലൈൻ ടിക്കറ്റ് വില്‍പനയ്‌ക്ക്‌ തുടക്കം

തിരുവനന്തപുരം: കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ (Greenfield International Stadium) ഈ മാസം 26 ന് നടക്കുന്ന ഇന്ത്യ- ഓസ്ട്രേലിയ രണ്ടാം ടി20 മത്സരത്തിന്‍റെ ഓൺലൈൻ ടിക്കറ്റ് വില്‍പന (Online ticket sales) സിനിമ താരം കീർത്തി സുരേഷ് (Keerthy Suresh), കടകംപള്ളി സുരേന്ദ്രൻ എംഎൽഎ (Kadakampally Surendran) എന്നിവർ ചേർന്ന് നിർവഹിച്ചു (India Australia second T20 match ticket sale has started). എല്ലാവിധ ടാക്‌സുമുൾപ്പടെ അപ്പർ ടിയറിന് 750 രൂപയും ലോവർ ടിയറിന് 2000 രൂപയുമാണ് ടിക്കറ്റ് നിരക്ക്. എക്‌സിക്യൂട്ടീവ് പവിലിയന് ഭക്ഷണം ഉൾപ്പടെ 5000 രൂപ, റോയൽ പവിലിയന് 10,000 രൂപ എന്നിങ്ങനെയുമാണ് നിരക്ക്. പേടിഎം ഇൻസൈഡർ (Paytm Insider) വഴിയാണ് ഇത്തവണയും ടിക്കറ്റ് വില്‍പന നടക്കുന്നത്. വിദ്യാർഥികൾക്ക് 375 രൂപയ്ക്ക് അപ്പർ ടിയർ ടിക്കറ്റുകൾ ലഭ്യമാണ്. ഇതിനായി സ്‌കൂളിലെയോ കോളജിലെയോ അധികാരി office@keralacricket.in എന്ന മെയിൽ ഐഡിയിൽ അപേക്ഷ നൽകണം. കൂടാതെ കോളജ് ഐഡി കാർഡും ടിക്കറ്റിനൊപ്പം കൊണ്ടുവരണം. അനന്തപുരി ഹോസ്‌പിറ്റലാണ് ഹോസ്‌പിറ്റാലിറ്റി പാർട്‌ണർ. മാതാ ഏജൻസിസ്, മിൽമ, പേടിഎം ഇൻസൈഡർ എന്നിവരുമായുള്ള ധാരണപത്രം ചടങ്ങിൽ കൈമാറി. 26 ന് രാത്രി ഏഴു മണിക്കാണ് മത്സരം ആരംഭിക്കുക. വൈകുന്നേരം അഞ്ച് മണി മുതലാണ് സ്റ്റേഡിയത്തിലേക്ക് പ്രവേശനം അനുവദിച്ചിരിക്കുന്നത്. ഏകദിന ലോകകപ്പിന് ശേഷമുള്ള ഓസ്ട്രേലിയയുടെ ഇന്ത്യൻ പര്യടനത്തിലെ ടി20 മത്സര പരമ്പരയിലെ രണ്ടാം മത്സരമാണ് കാര്യവട്ടത്ത് നടക്കുക. സൂര്യകുമാർ യാദവാണ് 15 അംഗ ഇന്ത്യൻ ടീമിനെ നയിക്കുക. 

ABOUT THE AUTHOR

...view details

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.