സിക്കിമിൽ കുടുങ്ങിയത് 1217 വിനോദസഞ്ചാരികൾ, രക്ഷകരായി ഇന്ത്യൻ സൈന്യം
🎬 Watch Now: Feature Video
Published : Dec 14, 2023, 1:07 PM IST
|Updated : Dec 14, 2023, 2:15 PM IST
തേസ്‌പൂർ: സിക്കിമിൽ കുടുങ്ങിയ വിനോദസഞ്ചാരികളെ രക്ഷപ്പെടുത്തി ഇന്ത്യൻ സൈന്യം (India Army rescued stranded tourists in Sikkim). ഇന്നലെ കനത്ത മഞ്ഞുവീഴ്‌ചയിൽ സിക്കിമിൽ കുടുങ്ങിയ 1217 വിനോദ സഞ്ചാരികളെയാണ് രാത്രിയോടെ തന്നെ സൈന്യം രക്ഷപ്പെടുത്തിയത്. ഇന്നലെ (ഡിസംബർ 13) ഉച്ചയോടെ കിഴക്കൻ സിക്കിമിൽ (East Sikkim) കനത്ത മഞ്ഞുവീഴ്‌ച ഉണ്ടാകുകയും നരിവധി വിനോദ സഞ്ചാരികൾ ഇവിടെ അകപ്പെടുകയും ചെയ്‌തു. പ്രായമായവരും കുട്ടികളും കുടുങ്ങിക്കിടക്കുന്ന വിനോദ സഞ്ചാരികളുടെ സംഘത്തിൽ ഉണ്ടായിരുന്നു. സംഭവത്തെക്കുറിച്ച് വിവരം ലഭിച്ചതിന് പിന്നാലെ ഇന്ത്യൻ ആർമിയിലെ ത്രിശക്തി കോർപ്‌സ് ഉദ്യോഗസ്ഥർ (Trishakti corps personnel) സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിക്കുകയായിരുന്നു. ത്രിശക്തി സേനാംഗങ്ങളുടെ നേതൃത്വത്തിൽ രാത്രി വൈകിയും രക്ഷാപ്രവർത്തനം നടത്തി. തുടർന്ന് ഇന്നലെ രാത്രിയോടെ തന്നെ കുടുങ്ങിക്കിടന്ന 1217 സഞ്ചാരികളെയും രക്ഷപ്പെടുത്തി. രക്ഷാപ്രവർത്തനത്തിന് ശേഷം, സൈനിക ഉദ്യോഗസ്ഥർ വിനോദസഞ്ചാരികളെ സൈനിക ബാരക്കുകളിലേക്ക് കൊണ്ടുപോകുകയും അവർക്ക് വൈദ്യസഹായവും ഭക്ഷണവും നൽകി. രക്ഷപ്പെടുത്തിയവരെ ഗാംഗ്‌ടോക്കിൽ എത്തിക്കാനുള്ള ക്രമീകരണങ്ങൾ നടത്തുകയാണ് എന്നാണ് ലഭിക്കുന്ന വിവരം. സിക്കിമിലെ ഭൂരിഭാഗം പ്രദേശങ്ങളിലും പ്രതികൂല കാലാവസ്ഥയാണ് അനുഭവപ്പെടുന്നത് എന്നാണ് റിപ്പോർട്ടുകൾ.