കോഴിഫാമിന്‍റെ മറവില്‍ വ്യാജമദ്യ നിർമ്മാണ കേന്ദ്രം ; ബിജെപി മുന്‍ പഞ്ചായത്തംഗം അറസ്റ്റില്‍ - വ്യാജമദ്യ നിര്‍മാണം അറസ്റ്റ്
🎬 Watch Now: Feature Video
Published : Dec 26, 2023, 2:40 PM IST
തൃശ്ശൂര്‍ : ആളൂരില്‍ കോഴി ഫാമിന്‍റെ മറവില്‍ പ്രവര്‍ത്തിച്ചിരുന്ന വ്യാജമദ്യ നിർമ്മാണ കേന്ദ്രം പൊലീസ് കണ്ടെത്തി. 5,000 കുപ്പി വ്യാജ വിദേശ മദ്യവും 2,500 ലിറ്റര്‍ സ്‌പിരിറ്റും സ്ഥലത്ത് നിന്നും പൊലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തില്‍ ബിജെപി മുന്‍ പഞ്ചായത്തംഗം ലാല്‍, സഹായി ലോറന്‍സ് എന്നിവരെ അന്വേഷണസംഘം അറസ്റ്റ് ചെയ്‌തു. ആളൂര്‍ പൊലീസിന് ലഭിച്ച രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് വ്യാജമദ്യ നിർമ്മാണ കേന്ദ്രം കണ്ടെത്തിയത്. ബിജെപി മുന്‍ പഞ്ചായത്തംഗം ലാലിന്‍റെ ഉടമസ്ഥതയിലാണ് കോഴി ഫാം പ്രവര്‍ത്തിച്ചിരുന്നത്. സ്ഥലത്ത് പൊലീസ് നടത്തിയ പരിശോധനയില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കി കടലാസ് പെട്ടികളില്‍ പാക്ക് ചെയ്ത് വിതരണത്തിന് തയ്യാറാക്കിവച്ച നിലയിലാണ് 15,000 കുപ്പി വ്യാജ വിദേശമദ്യം കണ്ടെത്തിയത്. മദ്യം നിര്‍മിക്കുന്നതിന് വേണ്ടി പ്ലാസ്റ്റിക്ക് ബാരലുകളിലാണ് സ്‌പിരിറ്റ് സൂക്ഷിച്ചിരുന്നത്. കര്‍ണാടകയില്‍ നിന്നാണ് ഇവിടേക്ക് സ്പിരിറ്റ് എത്തിച്ചിരുന്നത് എന്ന നിഗമനത്തിലാണ് പൊലീസ്. സ്‌പിരിറ്റ് എവിടെ നിന്നാണ് എത്തിച്ചത്, ഇടനിലക്കാര്‍ ആരെല്ലാമാണ്, നിര്‍മ്മിച്ച വ്യാജമദ്യം എവിടെയെല്ലാമാണ് വില്‍പ്പന നടത്തുന്നത് എന്നതുള്‍പ്പടെയുള്ള വിവരങ്ങള്‍ അന്വേഷിക്കുമെന്ന് പൊലീസ് അറിയിച്ചു.