Illegal Construction in Idukki: പെരിയാര്‍ നദി കയ്യേറി അനധികൃത നിര്‍മാണം; സ്റ്റോപ്പ് മെമ്മോ നൽകിയിട്ടും പ്രവൃത്തി തുടരുന്നതായി പരാതി - periyar river llegal Construction idukki
🎬 Watch Now: Feature Video
![ETV Thumbnail thumbnail](https://etvbharatimages.akamaized.net/etvbharat/prod-images/13-10-2023/640-480-19754126-thumbnail-16x9-illegal-construction-in-idukki.jpg)
![ETV Bharat Kerala Team](https://etvbharatimages.akamaized.net/etvbharat/prod-images/authors/kerala-1716535747.jpeg)
Published : Oct 13, 2023, 9:59 AM IST
ഇടുക്കി : വണ്ടിപ്പെരിയാര്‍ വള്ളക്കടവില്‍ പെരിയാര്‍ നദി കയ്യേറി അനധികൃത നിര്‍മാണം നടക്കുന്നതായി പരാതി (Illegal Construction in Idukki). 2017ല്‍ സ്റ്റോപ് മെമ്മോ നല്‍കിയ കെട്ടിടത്തില്‍ കഴിഞ്ഞ ദിവസം മുതൽ വീണ്ടും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായി നാട്ടുകാരുടെ പരാതി. തുടര്‍ന്ന്, സബ് കലക്‌ടർ സ്ഥലത്തെത്തി പരിശോധന നടത്തി സ്‌റ്റോപ് മെമ്മോ നല്‍കിയെങ്കിലും വീണ്ടും നിര്‍മാണം തുടരുകയാണെന്നാണ് ആരോപണം. മഞ്ചുമല വില്ലേജില്‍ ഉള്‍പ്പെട്ട പ്രദേശത്താണ് പുഴ കയ്യേറി കെട്ടിട നിര്‍മാണം നടക്കുന്നത്. കെട്ടിടത്തിന്‍റെ തൂണുകള്‍ നിര്‍മിച്ചിരിയ്ക്കുന്നത് പുഴയിലേയ്ക്ക് ഇറക്കിയാണ്. 2017ല്‍ മഞ്ചുമല വില്ലേജ്, കെട്ടിട നിര്‍മാണത്തിന് സ്റ്റോപ് മെമ്മോ നല്‍കിയിരുന്നു. പിന്നീട് നിര്‍മാണം നിര്‍ത്തി വച്ചെങ്കിലും ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് പുനരാരംഭിച്ചതായാണ് നാട്ടുകാർ പറയുന്നത്. സബ് കലക്‌ടർ കയ്യേറ്റ ഭൂമിയലെ നിര്‍മാണം സന്ദര്‍ശിയ്ക്കുകയും പൊളിച്ച് നീക്കണമെന്ന നിര്‍ദേശം നല്‍കുകയും ചെയ്‌തു. എന്നാല്‍, കെട്ടിടത്തില്‍ പതിപ്പിച്ച സ്റ്റോപ് മെമ്മോ കീറി കളഞ്ഞ അവസ്ഥയിലാണ്. പ്രദേശത്തെ ഭൂമി, ലീസിനെടുത്ത നമ്പികൈ സ്‌പൈസസ് ആന്‍ഡ് കോണ്ടിമെന്‍റ്‌സ് എന്ന സ്ഥാപനത്തിന്‍റെ നേതൃത്വത്തിലാണ് പുഴ കൈയേറി നിര്‍മാണം നടക്കുന്നത്. പ്രദേശിക സിപിഎം നേതൃത്വം കയ്യേറ്റത്തിനെ പിന്തുണയ്‌ക്കുന്നുവെന്നാണ് ആരോപണം.