Idukki High range Price hike മഴ കുറഞ്ഞു, സാധനങ്ങള്‍ക്ക് വില കൂടി; ഓണമുണ്ണാൻ ഇടുക്കിക്കാർ എന്ത് ചെയ്യണം - ഇടുക്കിയിലെ പ്രശ്‌നങ്ങൾ
🎬 Watch Now: Feature Video
ഇടുക്കി: സമ്പല്‍ സമ്യദ്ധിയുടെ മാസമായ ചിങ്ങമാസം വന്നെങ്കിലും ഇടുക്കിയിലെ മലയോര ജനതയ്ക്ക് ആശങ്ക ഒഴിയുന്നില്ല. കാലാവസ്ഥ വ്യതിയാനവും സാമ്പത്തിക പ്രതിസന്ധികളും, നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റവുമാണ് ജനങ്ങളെ ഏറെ വലയ്ക്കുന്നത്. പ്രതീക്ഷിച്ച രീതിയില്‍ മഴ ലഭിക്കാത്തത് കര്‍ഷകരെയും കാര്യമായി തന്നെ ബാധിച്ചിട്ടുണ്ട്. കാലാവസ്ഥ വ്യതിയാനമാണ് കര്‍ഷകരെ പ്രതികൂലമായി ബാധിക്കാന്‍ കാരണം. കാലവര്‍ഷത്തില്‍ ആവശ്യത്തിന് മഴ ലഭിച്ചിരുന്നില്ല. ജൂണില്‍ തുടങ്ങി ഓഗസ്റ്റ് പകുതിയെത്തിയപ്പോള്‍ തന്നെ മഴയില്‍ 43 ശതമാനം കുറവാണ് ഉണ്ടായത്. അരുവികളിലും നീര്‍ത്തടങ്ങളിലും ഇതിനോടകം തന്നെ വെള്ളം വറ്റിത്തുടങ്ങിയിട്ടുണ്ട്. ഇടുക്കിയിലെ പല ജലസംഭരണികളിലും ജലനിരപ്പ് ക്രമാതീതമായി കുറഞ്ഞുകൊണ്ടിരിക്കുകയാണ്. ഇടുക്കി അണക്കെട്ടില്‍ സംഭരണശേഷിയുടെ 31 ശതമാനം വെള്ളം മാത്രമാണ് നിലവില്‍ ഉള്ളത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 51 അടി വെള്ളത്തിന്‍റെ കുറവാണിപ്പോള്‍. വൈദ്യൂതി പ്രതിസന്ധിയിലേക്കും കാര്യങ്ങള്‍ എത്തുമെന്നതിന്‍റെ സൂചനയാണ് ഇത് നല്‍കുന്നത്. സാമ്പത്തിക പ്രതിസന്ധിയും നിത്യോപയോഗ സാധനങ്ങളുടെ വില വര്‍ധിച്ചതും സാധാരണ ജനങ്ങളുടെ ജീവിതവും ദുസഹമാക്കിയിരിക്കുകയാണ്. മകരകൊയ്ത്തിന് വിത്തിറക്കുന്നതും മറ്റ് കാര്‍ഷിക വിളകള്‍ നടുന്നതുമെല്ലാം ചിങ്ങമാസത്തിലാണ്. എന്നാല്‍, കൃത്യമായി ലഭിച്ചിരുന്ന മഞ്ഞും, മഴയും ജില്ലയ്ക്കിന്ന് വല്ലപ്പോഴും വരുന്ന അതിഥിയായി മാറിയിട്ടുണ്ട്.