മണര്‍കാട് വെട്ടേറ്റ് യുവതി മരിച്ച സംഭവം: 'ചികിത്സയിലുള്ള ഭര്‍ത്താവിനെ ഉടന്‍ ചോദ്യം ചെയ്യും': എസ്‌പി കെ കാര്‍ത്തിക് - kerala news updates
🎬 Watch Now: Feature Video
കോട്ടയം: മണര്‍കാട് യുവതി വെട്ടേറ്റ് മരിച്ച സംഭവത്തില്‍ ഭര്‍ത്താവിനെ ഉടന്‍ ചോദ്യം ചെയ്യുമെന്ന് കോട്ടയം എസ് പി കെ.കാര്‍ത്തിക്. അതേസമയം വിഷം കഴിച്ച് ചികിത്സയില്‍ തുടരുന്ന ഇയാളെ ഡോക്‌ടര്‍മാരുടെ അനുമതി ലഭിച്ചാല്‍ മാത്രമെ ചോദ്യം ചെയ്യൂവെന്നും ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഇയാളുടെ നില ഗുരുതരമല്ലെന്നും എസ്‌പി പറഞ്ഞു. പങ്കാളിയെ പങ്ക് വച്ചുവെന്ന് പറയുന്ന കേസിന്‍റെ വിശദാംശങ്ങളും പരിശോധിക്കുമെന്ന് എസ്‌പി കെ കാര്‍ത്തിക് വ്യക്തമാക്കി.
ഇന്നലെ രാവിലെ പത്തരയോടെയാണ് കേസിനാസ്‌പദമായ സംഭവം. മണര്‍കാട് മാലം കാഞ്ഞിരത്ത് മൂട്ടില്‍ 26കാരിയായ യുവതിയാണ് ഭര്‍ത്താവിന്‍റെ വെട്ടേറ്റ് മരിച്ചത്. സംഭവത്തില്‍ അന്വേഷണം നടക്കുന്നതിനിടെയാണ് യുവതിയുടെ ഭര്‍ത്താവ് ഷിനോ വിഷം കഴിച്ചത്. ആളില്ലാത്ത സമയത്ത് വീട്ടിലെത്തിയാണ് ഇയാള്‍ ഭാര്യയെ വെട്ടി കൊലപ്പെടുത്തിയത്.
ഇയാളെ കണ്ട് ഭയപ്പെട്ട യുവതി വീട്ടിലെ ശുചിമുറിയില്‍ കയറി വാതിലടച്ചെങ്കിലും വാതില്‍ ചവിട്ടി തുറന്ന് വെട്ടി പരിക്കേല്‍പ്പിച്ചു. വാതില്‍ ചവിട്ടി തുറന്നതോടെ യുവതി പുറത്തേക്ക് ഓടി. രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ വീടിന്‍റെ സിറ്റൗട്ടില്‍ വച്ച് വെട്ടി വീഴ്‌ത്തുകയായിരുന്നു. അയല്‍ വീട്ടിലായിരുന്ന യുവതിയുടെ മക്കള്‍ തിരിച്ചെത്തിയപ്പോള്‍ കണ്ടത് സിറ്റൗട്ടില്‍ രക്തത്തില്‍ കുളിച്ച് കിടക്കുന്ന അമ്മയേയാണ്.
ഇതോടെ അയല്‍ വീട്ടിലേക്ക് ഓടിയെത്തി വിവരമറിയിച്ചു. സംഭവത്തെ തുടര്‍ന്ന് യുവതിയെ കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു.
also read: സർക്കാരിന്‍റെ പ്രവർത്തനത്തിൽ സമൂഹത്തിലെ എല്ലാ ജനങ്ങൾക്കും അസംതൃപ്‌തി; രമേശ് ചെന്നിത്തല